ദമ്മാം> അർബുദ ബാധിതനായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നവോദയ ദമ്മാം ടൗൺ ഏരിയയിലെ അമാമ്ര യൂണിറ്റ് അംഗവും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ സജികുമാറിനുള്ള ചികിത്സാ സഹായം കൈമാറി. ദമ്മാം നവോദയ ഗുരുതര രോഗ ബാധിതരാകുന്ന അംഗങ്ങൾക്ക് അംഗത്വത്തോടൊപ്പം ഉറപ്പ് നൽകുന്ന ചികിത്സാസഹായ പദ്ധതിയിൽ നിന്നുള്ള സഹായമാണ് കൈമാറിയത്.
നവോദയ കേന്ദ്ര രക്ഷാധികാരിയും സാമൂഹ്യക്ഷേമ കോർഡിനേറ്ററുമായ രഞ്ജിത്ത് വടകരയിൽ നിന്നും അമാമ്ര യൂണിറ്റ് പ്രസിഡന്റ് നുജും, ട്രഷറർ ഷാനവാസ് എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ സാമൂഹ്യക്ഷേമ കൺവീനർ വിനയൻ, ഏരിയ സെക്രട്ടറി വിനോദ് ജോസഫ്, ഏരിയ ആക്ടിങ് പ്രസിഡണ്ട് ഷാജി മട്ടന്നൂർ, ഏരിയ കമ്മറ്റി അംഗങ്ങൾ, നവോദയ യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു.