ദുബായ് > നരബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ പത്തനംത്തിട്ടയിലെ ഇലവന്തൂരിൽ രണ്ട് സ്ത്രീകളെ കഴുത്ത് അറുത്തുകൊന്ന സംഭവം അത്യന്ത്യം ദാരുണവും, നവോത്ഥാനകേരളത്തിന്റെ മുഖത്തേറ്റ പ്രഹരവുമാണെന്ന് ഓര്മ യുഎഇ പ്രസ്ഥാവിച്ചു.
അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കുമുളള മലയാളികളുടെ തിരിച്ചുനടത്തം കേരളം ഇന്നോളം നേടിയെടുത്ത സര്വ്വ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക പുരോഗതിയുടേയും കടയ്ക്കല് കത്തിവെക്കുന്നതിന് തുല്ല്യമാവുമെന്നും,
ആയതിനാല് സര്ക്കാര് ഇടപെട്ട് ഇത്തരം പ്രവര്ത്തനങ്ങള്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഓര്മ ആവശ്യപ്പെട്ടു.
ഒപ്പംതന്നെ, അന്ധവിശ്വാസങ്ങളില് അധിഷ്ഠിതമായ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പരസ്യങ്ങള് പ്രചരിപ്പിക്കുന്നതില്നിന്നും മുഖ്യധാരാ മാധ്യമങ്ങള് വിട്ടുനില്ക്കണമെന്നുകൂടി ഓര്മ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.















