Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഗൾഫ് പ്രവാസം – കേരളത്തിന്റെ നാലാംവരിപ്പാത: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

by News Desk
October 14, 2022
in PRAVASI
0
ഗൾഫ്-പ്രവാസം-–-കേരളത്തിന്റെ-നാലാംവരിപ്പാത:-ശിഹാബുദ്ദീൻ-പൊയ്ത്തുംകടവ്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ് > കേരള നവോത്ഥാനത്തിന്റെ നാലുവരിപ്പാതകളിലൊന്ന് മലയാളിയുടെ ഗൾഫ് പ്രവാസമാണെന്ന് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ സന്ദർശനത്തിനെത്തിയ പൊയ്ത്തുംകടവിന് ചില്ല ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിലാണ് ‘കേരളം, നവോത്ഥാനം, സാഹിത്യം’ എന്ന വിഷയത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കേരളീയതയുടെ പ്രവാസപരിപ്രേക്ഷ്യം അവതരിപ്പിച്ചത്. ദേശീയപ്രസ്ഥാനം, സാമൂഹ്യപരിഷ്കരണം, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വരുത്തിയ ദൂരവ്യാപകമായ സ്വാധീനത്തിനു ശേഷം ഗൾഫ് പ്രവാസമാണ് കേരളത്തെ പുതുക്കിപ്പണിതതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റം നടന്ന സമൂഹത്തിൽ ഗൾഫ് പ്രവാസികൾ നടത്തിയ സാമ്പത്തിക ഇടപെടൽ കേരളത്തെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വാണിജ്യം മുതലായ രംഗങ്ങളിലുണ്ടായ വികാസം നമ്മുടെ സാമൂഹ്യചട്ടക്കൂടിനെ കൂടി മാറ്റിമറിച്ചു.

എന്നാൽ മലയാളിയുടെ പൊതുബോധം ഗൾഫ് പ്രവാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഉപജീവനാർത്ഥം ഗൾഫിലേക്ക് പുറപ്പെട്ട മലയാളികൾ കേരളത്തിന് നൽകിയ സംഭാവനകൾ തമസ്ക്കരിച്ച് അവരുടെ വിയർപ്പിന്റെ ഫലമായ സംഭാവനകൾ സമാഹരിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്യുന്നത്. മലയാളികൾ യുദ്ധങ്ങൾ കാണുകയോ, അനുഭവിക്കുകയോ ചെയ്യാത്തത് അവരുടെ പരിമിതിയായി ആരോപിക്കുന്നവരുണ്ട്. പ്രവാസം തന്നെ യുദ്ധത്തേക്കാൾ ഭീകരമായ അനുഭവമായി മാറിയിട്ടുണ്ടെന്ന് ശിഹാബുദ്ദീൻ പറഞ്ഞു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന മലയാളിപ്രവാസം ഇന്നും കേരളത്തെ നവീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. അതേസമയം സാമൂഹ്യപരിഷ്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട പല സംഘങ്ങളും അതിന്റെ എതിർ ദിശയിൽ സഞ്ചരിക്കാനും തുടങ്ങിയത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കൊമ്പൻ മൂസ സ്വാഗതം പറഞ്ഞു. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ മോഡറേറ്ററായിരുന്നു. പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തിൽ വിപിൻ കുമാർ, ബീന, ടി ആർ സുബ്രഹ്മണ്യൻ, മനോഹരൻ നെല്ലിക്കൽ, പ്രദീപ് ആറ്റിങ്ങൽ, റസൂൽ സലാം, ഷഹീബ വി.കെ, പ്രഭാകരൻ കണ്ടോന്താർ, നാസർ കാരക്കുന്ന്, നാസർ മാസ്റ്റർ, ശമീം തളപ്പുറത്ത്, ജോഷി പെരിഞ്ഞനം, ഷറഫുദ്ദീൻ,എം ഫൈസൽ എന്നിവർ ഇടപെട്ടു സംസാരിച്ചു.

Previous Post

ഫോക്കസ് ഫെസ്റ്റ് സമാപിച്ചു

Next Post

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12 ന്; വോട്ടെണ്ണൽ ഡിസംബർ 8ന്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഹിമാചൽ-പ്രദേശ്-നിയമസഭാ-തെരഞ്ഞെടുപ്പ്-നവംബർ-12-ന്;-വോട്ടെണ്ണൽ-ഡിസംബർ-8ന്

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12 ന്; വോട്ടെണ്ണൽ ഡിസംബർ 8ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.