കോഴിക്കോട്
കേരള വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സി 6–-2ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ബ്ലാസ്റ്റേഴ്സ് പുറത്തായപ്പോൾ ഗോകുലവും ലോർഡ്സ് എഫ്എ കൊച്ചിയും ഫൈനലിൽ കടന്നു. നാളെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഗോകുലത്തിനായി വിവിയൻ നാല് ഗോളടിച്ചു. രത്നബാലയും സൗമ്യയും മറ്റ് ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്സിനായി സുനിത മുണ്ടയും അപുർണ നർസാറിയും ലക്ഷ്യംകണ്ടു.
ഫൈനലിലെത്താൻ സമനില മതിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. ഒമ്പത് മത്സരവും ജയിച്ച ഗോകുലത്തിന് 27 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിനും ലോർഡ്സിനും 22 പോയിന്റ്. ഗോളടിയിലെ മികവ് ലോർഡ്സിന് തുണയായി.















