വെല്ലിങ്ടൺ
കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള നടപടികളുടെ ഭാഗമായി പശുവും ആടും അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ ഏമ്പക്കം വിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ഹരിത ഗൃഹവാതകങ്ങള് പുറന്തള്ളുന്നതിന് നികുതി ചുമത്താനൊരുങ്ങി ന്യൂസിലൻഡ്.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരുനീക്കം. 2025 ഓടെ ഏര്പ്പെടുത്താന് ഉദ്ദേശിക്കുന്ന “ഫാം ലെവി’യ്ക്കെതിരെ ക്ഷീരകര്ഷകരും ഫാം ഉടമകളും ശക്തമായി രംഗത്തെത്തി. 50 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഒരു കോടി പശുക്കളും 2.6 കോടി ആടുകളുമാണുള്ളത്. ന്യൂസിലൻഡിൽ പുറന്തള്ളുന്ന ഹരിതഗൃഹവാതകത്തിന്റെ പകുതിയും ഈ മൃഗങ്ങളില്‍ നിന്നാണെന്നാണ് റിപ്പോര്ട്ട്.