ശ്രീനഗർ
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരില് പുറത്തുനിന്നെത്തിയവര്ക്ക് വോട്ടവകാശം നൽകാൻ നടപടി തുടങ്ങി. പ്രദേശത്ത് ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് റസിഡൻസ് സർട്ടിഫിക്കറ്റ് (താമസ സർട്ടിഫിക്കറ്റ്) നൽകാൻ ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടു. തഹസിൽദാർമാരാണ് സർട്ടിഫിക്കറ്റ് നൽകുക. 2019ൽ പ്രത്യേക പദവി പിൻവലിച്ചശേഷം ആദ്യമായാണ് ജമ്മു കശ്മീരിൽ വോട്ടർപ്പട്ടിക പരിഷ്കരണം നടക്കുന്നത്.
ജമ്മു കശ്മീരിൽ പുറത്തുനിന്നുള്ളവരടക്കം 25 ലക്ഷം അധിക വോട്ടർമാർ ഉണ്ടാകുമെന്ന ചീഫ് തെരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ്കുമാറിന്റെ പരാമർശം വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള നീക്കത്തെ ചോദ്യംചെയ്ത് പ്രതിപക്ഷ പാർടികൾ ശക്തമായി രംഗത്തെത്തി.