റിയാദ്> കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന്റെ 2021-22ലെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് നിർവ്വഹിച്ചു. പത്തിലും, പന്ത്രണ്ടാം ക്ലാസിൽ നിന്നും ഉപരിപഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്യുന്നത്.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, പ്രശസ്ത പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 181 പേരാണ് പുരസ്കാരത്തിന് അർഹരായത്. അതിൽ അംന സെബിൻ, ഹെന്ന വടക്കുംവീട്, ഫത്തിമാ നസ്സീർ, അദ്വൈത് ബാബു, അനുഗ്രഹ് ബാബു, ഗോഡ്സൺ പൗലോസ് എന്നിവർക്കാണ് റിയാദിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തത്. നാട്ടിലുള്ള കുട്ടികൾക്ക് വിവിധ ഏരിയകളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മറ്റിയംഗം പ്രഭാകരൻ കണ്ടന്തോർ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ കുട്ടികൾക്ക് ഉപഹാരവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.