ദമ്മാം> നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ 2021- 2022 വർഷ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നാലിന് നടന്ന അവാർഡ് വിതരണ ചടങ്ങിൻ്റെ ഔപചാരികമായ ഉദ്ഘാടനം ദമ്മാം-ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് നിർവ്വഹിച്ചു.
കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത ഉള്ള പൗരന്മാരാവാൻ ശ്രമിക്കണമെന്നും, മാതാപിതാക്കളും അധ്യാപകരും പൊതു സമൂഹവും അതിലേക്കായി കുട്ടികളെ നയിക്കേണ്ടതുണ്ടെന്നും, നവോദയ എന്നും ഇത്തരം മൂല്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ 2021-2022 അക്കാദമിക് വർഷത്തിൽ പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസ്സിലും (സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ) ഒന്നും, രണ്ടും,മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്കും, പത്താം ക്ലാസ്സിൽ മലയാളത്തിൽ ഉന്നത വിജയം നേടിയവർക്കുമാണ് അവാർഡ് നല്കിയത്.
ചടങ്ങിൽ നവോദയ കേന്ദ്ര രക്ഷാധികാരി രഞ്ജിത് വടകരയുടെ അദ്ധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരിയും ലോകകേരളസഭ അംഗവുമായ പവനൻ മൂലക്കീൽ, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, ഐഐഎസ് -ദമ്മാം പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, ഐഐഎസ് ജുബൈൽ പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ, അൽ മുന ഇന്റർനാഷണൽ സ്കൂൾ സിഇഒ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, ലോകകേരള സഭ അംഗമായ സുനിൽ മുഹമ്മദ്, ഐഐഎസ്ഡി അസ്സോസിയേറ്റ് പ്രിൻസിപ്പൽ തംകീൻ മാജിദ, ഐഐഎസ്ഡി ഗേൾസ് ഹെഡ്മിസ്ട്രസ്സ് നസീം മാലിക്കി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നവോദയ പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പത്ത്, ലോക കേരള സഭ അംഗവും, കേന്ദ്ര കുടുംബവേദി പ്രസിഡണ്ടും ആയ നന്ദിനി മോഹൻ, ലോകകേരള സഭ അംഗം സോഫിയ ഷാജഹാൻ, നവോദയ കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ, നവോദയ കേന്ദ്ര രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, ഹനീഫ മൂവാറ്റുപുഴ, സൈനുദീൻ കൊടുങ്ങല്ലൂർ, കേന്ദ്ര വൈസ് പ്രസിഡൻ്റ് മോഹനൻ വെള്ളിനേഴി, ജോ: സെക്രട്ടറിമാരായ ഷമീം നാണത്ത്, നൗഷാദ് അകോലത്ത്, കുടുംബവേദി കേന്ദ്ര ട്രഷറർ രാജേഷ് ആനമങ്ങാട്, നവോദയ കേന്ദ്ര വനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേന്ദ്ര കുടുംബവേദി ആക്ടിങ് സെക്രട്ടറി ഷാനവാസ് സ്വാഗതവും കുടുംബവേദി കേന്ദ്ര എക്സികുട്ടീവ് അംഗം സ്മിത നരസിംഹൻ നന്ദിയും രേഖപ്പെടുത്തി.
പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ് വിഭാഗത്തിൽ നൈല ഫാത്തിമ, പ്രീത ശിവാനന്ദം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം അംന റഹ്മാൻ, പ്രഞ്ജ്വൽ ശർമ്മ, ഷെഫാലി മോഹപത്ര എന്നിവർ ചേർന്ന് പങ്കിട്ടു. കോമേഴ്സ് വിഭാഗത്തിൽ ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ യഥാക്രമം കാസിഫ് മോഹിദ്ദിൻ മുഹമ്മദ്, ജസ്ബിൻ ടോം ജോൺസ്, ഇബ്രാഹിം ദൗദി എന്നിവർ കരസ്ഥമാക്കിയപ്പോൾ. ഹ്യുമാനിറ്റീസിൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ യഥാക്രമം ടാനിയ എൽസ് അജീവ്, സുമയ്യ, സൈനബ്, സഹൂരി ഗനായ് എന്നിവർ നേടി.
പത്താം ക്ലാസ്സിൽ ഒന്നാം സ്ഥാനം ജനനി രാജേഷ് കുമാർ നേടിയപ്പോൾ രണ്ടാം സ്ഥാനം സുപ്രിയ ഹെജാബ്, ഫർഹ ഹരീഷ് എന്നിവരും. മൂന്നാം സ്ഥാനം ആലിയ അജാസ്, ജുനൈദ് ആക്വിബ് പത്താൻ എന്നിവരും പങ്കിട്ടു. പത്താം ക്ലാസ്സ് മലയാളത്തിൽ ഉന്നത വിജയം നേടിയ ദേവിക ഗിരീഷ് ഉണ്ണി, ബെറിറ്റ് തോമസ്, ആവ്ലിൻ മാത്യു, ജസീല മേടപറമ്പ് എന്നിവരെയും ചടങ്ങിൽ സർട്ടിഫിക്കറ്റും,മൊമെന്റോവും നൽകി ആദരിച്ചു.