റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. കേളി കേന്ദ്ര നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് ‘കേളി മെഗാ ക്രിക്കറ്റ് 2022’ ഈ മാസം മൂന്നാം വാരത്തോടെ ആരംഭിക്കും. റിയാദ് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള ടീമുകളായിരിക്കും ടൂർണമെന്റിൽ മാറ്റുരയ്ക്കുക. മുൻ വർഷങ്ങളിൽ കേളി നടത്തിയ വോളീബോൾ, ഫുട്ബോൾ ടൂർണമെന്റുകൾ റിയാദിലെ പ്രവാസി സമൂഹം വളരെ ആവേശപൂർവ്വമാണ് ഏറ്റെടുത്തിട്ടുള്ളത്.
ബത്ഹ ക്ലാസ്സിക് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കേളി രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷതയും ട്രഷറർ ജോസഫ് ഷാജി സ്വാഗതവും പറഞ്ഞു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സംഘാടക സമിതി ചെയർമാനായി കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, വൈസ് ചെയർമാന്മാരായി ജവാദ് പരിയാട്ട്, മുജീബ് റഹ്മാൻ ബത്ത, കൺവീനറായി കേന്ദ്ര കമ്മറ്റി അംഗം ഗഫൂർ ആനമങ്ങാട്, ജോയിന്റ് കൺവീനർമാരായി ഹസ്സൻ പുന്നയൂർ, നൗഷാദ്, ട്രഷറർ സുനിൽ സുകുമാരൻ, ടീം കോഡിനേറ്റർ രാജേഷ് ചാലിയാർ, ടെക്നിക്കൽ കൺവീനർ ഷറഫ് ബാബ്തൈൻ, ഗതാഗത കൺവീനർ സഈദ് ബദിയ, വളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, പബ്ലിസിറ്റി കൺവീനർ സതീഷ് കുമാർ വളവിൽ, ഗ്രൗണ്ട് മാനേജർ അജിത് കുളത്തുർ, സജ്ജാദ് എന്നിവരടങ്ങുന്ന 301 അംഗ സംഘാടക സമിതിയെ യോഗം തെരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഗഫൂർ ആനമങ്ങാട് നന്ദി പറഞ്ഞു.