ദോഹ> ഫിഫ 2022 ലോകകപ്പിനെ വരവേല്ക്കുന്നതിന്റെ ഭാഗമായി ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര് ) സംഘടിപ്പിക്കുന്ന ഖത്തര് കിക്കോഫ് 2022 മെഗാ ഫെസ്റ്റിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. ഒക്ടോബര് 14ന് ഉച്ചകഴിഞ്ഞ് വുകൈര് ഡി പി എസ് മൊണാര്ക്ക് ഇന്റര്നാഷണല് സ്കൂളില് ഇന്ത്യന് സ്പോര്ട്സ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടികള് സംഘടിപ്പിക്കുന്നത്.
ഇന്റര്സ്കൂള് സ്പോര്ട്സ് ക്വിസ്, ഇന്റര്സ്കൂള് ഫുട്ബാള് സെവന്സ് ടൂര്ണമെന്റിന്റെ ഫൈനല് മത്സരങ്ങളും കിക്കോഫ് 2022 മെഗാ ഫെസ്റ്റില് നടക്കും. ഖത്തറിലെ വിവിധ സ്കൂളുകളില് നിന്നായി രണ്ടു പേരടങ്ങുന്ന അന്പതിലേറെ ടീമുകള് ക്വിസ് മത്സരത്തില് പങ്കെടുക്കും.
ക്വിസ് മാസ്റ്റര് മന്സൂര് മൊയ്തീന് ക്വിസ് മത്സരത്തിന് നേതൃത്വം വഹിക്കും. മത്സര വിജയികള്ക്ക് ഒന്നാം സമ്മാനമായി 3022 റിയാലും രണ്ടാം സമ്മാനമായി 2022 ഖത്തര് റിയാലും മൂന്നാം സമ്മാനമായി 1022 റിയാലും ട്രോഫിയും സര്ട്ടിഫിക്കറ്റുമാണ് ലഭിക്കുക. മത്സരങ്ങളില് പങ്കെടുക്കാന് സ്കൂള് പ്രിന്സിപ്പല് സാക്ഷ്യപെടുത്തിയ ഗൂഗിള് ഫോം ഉപയോഗിച്ച് ഒക്ടോബര് 10ന് മുമ്പായി റജിസ്റ്റര് ചെയ്യണം. ഗൂഗ്ള് ഫോമുകള്www.facebook.com/domqatarഎന്ന ഫേസ്ബുക്ക് പേജില് ലഭ്യമാണ്. രണ്ട് അംഗങ്ങളുള്ള പരമാവധി അഞ്ച് ടീമുകള്ക്കാണ് ഓരോ സ്കൂളില് നിന്നും പങ്കെടുക്കാന് കഴിയുക .
കലികറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് പാര്ട്ടി ഹാളില് നടന്നവാര്ത്താ സമ്മേളനത്തില്ഇന്ത്യന് സ്പോര്ട്സ് സെന്റര് പ്രസിഡന്റ് ഡോ. മോഹന് തോമസ്, ഡോo ഖത്തര് പ്രസിഡണ്ട് വി സി മശ്ഹൂദ്,ജനറല് സെക്രട്ടറി അബ്ദുല് അസീസ് ചെവിടിക്കുന്നന്, ട്രഷറര് കേശവദാസ്,ചീഫ് കോര്ഡിനേറ്റര് ഉസ്മാന് കല്ലന്,വനിതാ വിഭാഗം പ്രസിഡന്റ്സൗമ്യപ്രദീപ്, സഫാരി ഗ്രൂപ്പ്.. മാനേജര് തമീംഹംസ എന്നിവര് പങ്കെടുത്തു.















