റിയാദ് > ഡോ. സുലൈമാൻ അൽ ഹബീബ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന “സ്തന റേഡിയോളജിയിലെ വികസനം നേരത്തേ കണ്ടെത്തൽ മുതൽ ചികിത്സ വരെ” എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ശനിയാഴ്ച രാവിലെ ആരംഭിക്കും. സൗദി അറേബ്യ, മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, കൂടാതെ അമേരിക്ക, കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ അന്തർദേശീയ – പ്രാദേശിക വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സഹ്റ അസോസിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഹൈഫ ബിൻത് ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കും.
ഏറ്റവും പ്രമുഖ അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനത്തിൽ 30 ലധികം പ്രഭാഷണങ്ങളും രണ്ട് വർക്ക്ഷോപ്പുകളും നടക്കും. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിയുടെ അംഗീകാരമുള്ള 30 ലധികം പ്രഭാഷണങ്ങളും രണ്ട് വർക്ക്ഷോപ്പുകളും അടക്കം 14 മണിക്കൂർ നീണ്ടു നിൽക്കുന്നആരോഗ്യ പ്രോഗ്രാമുകളാണ് നടക്കുക. ചികിത്സയും വീണ്ടെടുക്കലും സുഗമമാക്കുന്നതിന് ശൈശവാവസ്ഥയിൽ ബ്രെസ്റ്റ് ട്യൂമറുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകൾക്ക് പുറമെ, ട്യൂമറുകൾ, സ്തന രോഗങ്ങൾ എന്നിവയുടെ രോഗനിർണയത്തിലും ചികിത്സയിലും വൈദഗ്ധ്യമുള്ള എല്ലാ കേഡർമാരെയും ഈ കോൺഫറൻസ് ലക്ഷ്യമിടുന്നു.
ലോകത്തിലെ സ്ത്രീകളുടെ മരണത്തിന്റെ പ്രധാന കാരണമായ സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകളുടെ ഉപയോഗത്തെക്കുറിച്ചും മാറുന്ന മെഡിക്കൽ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ളതും സാങ്കേതികവുമായ പരിശോധനകൾ നടത്തുന്നതിലെ നിരവധി വെല്ലുവിളികളെക്കുറിച്ചും വെളിച്ചം വീശും.