പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ സഹായിക്കുമെന്ന വ്യാജ അവകാശവാദങ്ങൾ നൽകി ഉപഭോക്തതാക്കളെ കബളിപ്പിക്കുന്ന ഓൺലൈൻ സൈറ്റുകൾക്കും, വ്യാജ റിവ്യൂകൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യുമർ കമീഷൻ വ്യക്തമാക്കി.
പരിസ്ഥിയെ സംരക്ഷിക്കുമെന്നുള്ള അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടി നിരവധി ബിസിനസുകൾ രംഗത്തുള്ളതായി ACCC ചൂണ്ടിക്കാട്ടി. ഇതിൽ ഒട്ടേറെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും ഇവയ്ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ACCC പരഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് പുറമെ, വ്യാജ ഓൺലൈൻ റിവ്യൂകൾക്കെതിരെയും അധികൃതർ നടപടി സ്വീകരിക്കും.
ഊർജ്ജം, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷണ പാനീയങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകളിലുള്ള 200 ലധികം ബിസിനസുകളാണ് നിരീക്ഷണത്തിന് വിധേയമാകുക.
‘ഗ്രീൻവാഷിംഗ്’ അഥവാ തങ്ങൾ വിൽക്കുന്ന ഉത്പന്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന തെറ്റായ പരസ്യങ്ങൾക്കെതിരായാണ് ACCC നടപടി സ്വീകരിക്കുന്നത്.
പ്രകൃതി സംരക്ഷണം നിരവധിപ്പേർക്ക് താല്പര്യമുള്ള വിഷയമാണെന്നും, പരസ്യങ്ങളിൽ ഉത്പന്നങ്ങളെപ്പറ്റി വ്യാജമായ അവകാശവാദങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നത് തടയുവാനാണ് നടപടിയെന്നും ACCC ഡെപ്യൂട്ടി ചെയർ ഡെലിയ റിക്കാർഡ് പറഞ്ഞു.
ഓൺലൈനിൽ പല രീതിയിലുമുള്ള കപടമായ മാർക്കറ്റിംഗ് തന്ത്രങ്ങളും മെനഞ്ഞാണ് വ്യാജ ക്യാമ്പയിനുകൾ നടത്തുന്നത്. ഉപഭോക്താക്കൾ റിവ്യൂകളും, ഉത്പന്നങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളും പതിവായി ആശ്രയിക്കുന്നതായും, ഇതിനെ പല ബിസിനസുകളും ചൂഷണം ചെയ്യുന്നതായും റിക്കാർഡ് ചൂണ്ടിക്കാട്ടി.
ബിസിനസുകൾ തമ്മിലുള്ള മത്സരങ്ങളും വ്യാജ റിവ്യൂകൾക്ക് കാരണമാകുന്നതായും, ഇത് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുന്നതായും ചൂണ്ടിക്കാട്ടി.
വെബ്സൈറ്റുകൾ, ഫേസ്ബുക് പേജുകൾ, തേർഡ്പാർട്ടി റിവ്യൂകൾ, സോഷ്യൽ മീഡിയിൽ ഇൻഫ്ലുവെൻസർമാറുടെ പോസ്റ്റുകൾ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.
അധികൃതരുടെ പരിശോധനയ്ക്ക് ശേഷം തെറ്റായ നടപടികൾ സ്വീകരിച്ചിട്ടുള്ള കമ്പനികൾക്ക് ബോധവത്കരണ പദ്ധതി നടപ്പിലാക്കും. ആവശ്യമായ സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
2022-23 കാലയളവിലായി നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുമെന്നും ACCC പറഞ്ഞു.
കടപ്പാട്: SBS മലയാളം
മെൽബൺ ഇന്ദ്രോത്സവം – OCTOBER 29 – ന്
Melbourne Indrolsavam Indrolsavam Melbourne
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW