റിയാദ്> സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും അഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു.
റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രഭാഷണം നടത്തിയ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുശോചന പ്രബന്ധം അവതരിപ്പിച്ചു.
കെഎംസിസി സെൻട്രൽ സെക്രട്ടറി സിദ്ധീഖ് കോങ്ങാട്, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം.എം.നയീം, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, റിയാദിലെ പൗര പ്രമുഖൻ ഐ.പി ഉസ്മാൻ കോയ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആർ.സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മനോഹരൻ നെല്ലിക്കൽ, സുകേഷ് കുമാർ, ഹസ്സൻ പുന്നയൂർ, ജോഷി പെരിഞ്ഞനം,സുനിൽ കുമാർ, രജീഷ് പിണറായി, മധു ബാലുശ്ശേരി, അനിരുദ്ധൻ, മലാസ് രക്ഷാധികാരി സമിതി അംഗം ജവാദ് പരിയാട്ട്, കേളി മുൻ പ്രസിഡന്റ് നാസർ കാരക്കുന്ന്, മുൻ വൈസ് പ്രസിഡന്റ് മെഹ്റൂഫ് പൊന്ന്യം എന്നിവർ സംസാരിച്ചു.