തിരുവനന്തപുരത്ത് > കോൺഗ്രസ് അധ്യക്ഷ തെരടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയിലല്ല പ്രതീക്ഷയെന്ന് ശശി തരൂർ. സാധാരണ പാർട്ടി പ്രവർത്തകരാണ് ലക്ഷ്യമെന്നും തീരീവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് തരൂർ പറഞ്ഞു. പാർട്ടിക്കുള്ളിൽ പലരും അസന്തുഷ്ട്രാണ്. പ്രവർത്തകരെ കേൾക്കാൻ ആരുമില്ലെന്ന തോന്നലുണ്ടാകരുതെന്നും തരൂർ പറഞ്ഞു.
അതേസമയം കേരളത്തിലെ മുതിർന്ന നേതാക്കളുടെ അവഗണനയിൽ കരുതലോടെയാണ് തരൂര്‍ നീങ്ങുന്നത്. യുവനേതാക്കളിലാണ് പ്രതീക്ഷ. വോട്ടഭ്യർത്തിക്കുന്നതിനായി ഇന്ന് വിവിധ നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും.
എഐസിസി പിന്തുണ മല്ലികാർജ്ജുന ഖാർഗെക്കായതിനാലാണ് കേരളത്തിലെ നേതാക്കൾ തരൂരിനെ അവഗണിക്കുന്നത്. തരുരിതിരെ എഐസിസി നേതൃത്വത്തിലെ ചിലർ രംഗത്തുണ്ട്. തരൂരിനെ പൂർണമായി അവഗണിക്കാനാണ് നിർേദശം. തരൂരിനെ നേരിൽ കാണാൻ പോലും മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല.
ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അതൃപ്തനാണ്. മുതിർന്ന നേതാക്കൾ അവഗണിക്കുമ്പോഴും തരൂർ പ്രചാരണം ശക്തമാക്കുകയാണ്.