മെൽബൺ: “ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആശുപത്രി പദ്ധതി” എന്ന് വിക്ടോറിയൻ സർക്കാർ അവകാശപ്പെടുന്ന പ്രകാരം മെൽബണിൽ ഒരു പുതിയ ആശുപത്രി നിർമ്മിക്കാൻ ഒരുങ്ങുന്നു.
നിർമ്മാണത്തിലിരിക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ ഭാഗമായ പുതിയ ആർഡൻ ട്രെയിൻ സ്റ്റേഷനോട് ചേർന്ന് നോർത്ത് മെൽബണിൽ ആയിരിക്കും , നിർദിഷ്ട മെഡിക്കൽ ക്യാമ്പസ് നിർമ്മിക്കുന്നതെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വെളിപ്പെടുത്തി.
റോയൽ മെൽബൺ ഹോസ്പിറ്റലിന്റെയും, റോയൽ വിമൻസ് ഹോസ്പിറ്റലിന്റെയും $5 മുതൽ $6 ബില്യൺ വരെയുള്ള വിപുലീകരണത്തിന്റെ ഭാഗമായിരിക്കും പുതിയ സൗകര്യം. മെട്രോ ടണൽ പൂർത്തിയാകുമ്പോൾ 2025ൽ പുതിയ ആശുപത്രിയുടെ നിർമാണം ആരംഭിക്കും, ആശുപത്രിയുടെ ഒന്നാം ഘട്ടം 2031ൽ പൂർത്തിയാകും.