മനാമ> സൗദിയിലേക്ക് വരുന്നവരും പോകുന്നവരുമായ യാത്രക്കാർ ലഗേജിൽ 60,000 റിയാലോ (ഏതാണ്ട് 13 ലക്ഷം രൂപ) അതിൽ കൂടുതലോ പണമായോ സാധനങ്ങളായോ കൊണ്ടുപോകുന്നുണ്ടെങ്കിൽ വെളിപ്പെടുത്തണമെന്ന് സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത്തരം യാത്രക്കാർ കൊണ്ടുപോകുന്ന സാധനങ്ങൾ വെളിപ്പെടുത്തി ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ആപ് വഴിയോ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ ഇലക്ട്രോണിക് ആയി സമർപ്പിക്കണം.
60,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള ആഭരണങ്ങൾ, ഡയമണ്ട്, പണം, തുല്യമായ വിദേശ കറൻസികൾ എന്നിവയെല്ലാം നിർബന്ധമായും വെളിപ്പെടുത്തണം. കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത്, നിയമപരമായ ഫീസും നികുതിയും അടയ്ക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഈ പ്രഖ്യാപനം നിർബന്ധമാണെന്ന് കസ്റ്റംസ് പറഞ്ഞു.