കുട്ടികൾ മുതൽ മുതിർന്നവർ വരെ അനുഭവിക്കുന്ന പ്രശ്‌നമാണ് തലയിലെ പേൻ. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ പേനും ഈരുമൊക്കെ ഉണ്ടാകുന്നത് സാധാരണമാണ്. വ്യക്തി ശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. ചില ഫംഗസ് അണുബാധകൾ കൊണ്ടോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് പകർന്നോ ആണ് പൊതുവെ തലയിൽ പേൻ കയറുന്നത്. അമിതമായ ചൊറിച്ചിലാണ് പേൻ കൊണ്ടുള്ള മറ്റൊരു ബുദ്ധിമുട്ട്. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാം. തലയോട്ടിയിൽ നിന്ന് രക്തമൂറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം. അതുകൊണ്ട് ഇതൊരു നിസ്സാര പ്രശ്നമായി കാണരുത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.Also Read: Oats: എന്തുകൊണ്ട് ഹൃദ്രോഗികള്‍ ഓട്‌സ് പ്രഭാതഭക്ഷണമാക്കണം? മൂന്ന് കാരണങ്ങള്‍ ഇതാ