കൊച്ചി / ആലപ്പുഴ > 150-ലേറെ ലാബുകളും 2000-ലേറെ കളക്ഷന് സെന്ററുകളുമായി രാജ്യത്തെ ആദ്യ നാല് പാത്തോളജി ലാബ് ശൃംഖലകളിലൊന്നായ ന്യൂബെ്ര്ഗ് ഡയഗ്നോസ്റ്റിക്സ് ആലപ്പുഴയില് റീജിയണല് റഫഫറന്സ് ലാബ് തുറന്നു. അഡ്വ. എ എം ആരിഫ് എംപി, ന്യൂബെര്ഗ് ഡയഗ്നോസ്റ്റിക്സ് ഗ്രൂപ്പ് സിഒഒ ഐശ്വര്യ വാസുദേവന് എന്നിവര് ചേര്ന്ന് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നോര്ത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് തുടങ്ങിയവര് പങ്കെടുത്തു.
വ്യത്യസ്തങ്ങളായ ടെസ്റ്റുകള് നടത്താന് സജ്ജമായ പുതിയ ലാബിന് പ്രതിദിനം 500 സാമ്പിളുകള് പരിശോധിക്കാന് ശേഷിയുണ്ട്. ആറു മാസത്തിനുള്ളില് ഈ മേഖലയില് 25 കളക്ഷന് കേന്ദ്രങ്ങള് തുറക്കാനും പരിപാടിയുണ്ട്. പ്രതിരോധ രോഗനിര്ണയം, ഹോം കളക്ഷന്, സ്പെഷ്യാലിറ്റി രക്തപരിശോധനകള് തുടങ്ങിയ സേവനങ്ങള് ലഭ്യമാണ്. ഹോം കളക്ഷന്, ബുക്കിംഗ്, മറ്റ് സേവനങ്ങള്ക്കായി 97003 69700 എന്ന നമ്പറില് ബന്ധപ്പെടാം.
കായങ്കുളം, ഹരിപ്പാട്, മാവേലിക്കര, അമ്പലപ്പുഴ, കുട്ടനാട്, കാവാലം, ചേര്ത്തല, അരൂര്, തുറവൂര്, എടത്വ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികള്, നഴ്സിംഗ് ഹോമുകള്, ചെറിയ ലാബുകള് എന്നിവയ്ക്ക് സവിശേഷ പരിശോധനകള് നടത്തി നല്കുന്നതിലും ഈ ലാബ് ശ്രദ്ധ കേന്ദ്രീകരിക്കും. ജെനോമിക്സ്, മെറ്റാബൊളോമിക്സ്, മോളിക്യുലര് ബയോളജി, ഡിജിറ്റല് പാത്തോളജി തുടങ്ങിയ തുടങ്ങിയ അത്യാധുനിക പരിശോധനകള്ക്കും പുതിയ ലാബ് സജ്ജമാണെന്ന് ന്യൂബര്ഗെ് ഡയഗ്നോസ്റ്റിക്സ് സിഎംഡി ഡോ. ജിഎസ്കെ വേലു പറഞ്ഞു. അര്ധനഗര, ഗ്രാമീണ മേഖലകള്ക്കു കൂടി ഉപകാരപ്പെടും വിധമാണ് രാജ്യമൊട്ടാകെ ന്യൂബെര്ഗ് വികസനപരിപാടികള് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയില് റഫറന്സ് ലാബ് തുറന്നത്. കേരളത്തിലെ 30 കോടി രൂപയുടെ വികനസപദ്ധതികളാണ് ന്യൂബെര്ഗ് നടപ്പാക്കാന് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഒരു വര്ഷത്തിനുള്ളില് 10 ലാബുകള് കൂടി തുറക്കാനാണ് പരിപാടി. നിലവില് എട്ട് ലാബുണ്ട്.
ഈ മേഖലയില് ഉന്നത ഗുണമേന്മയുള്ള ആരോഗ്യരക്ഷാ സേവനങ്ങള്ക്ക് വര്ധിച്ചു വരുന്ന ഡിമാന്ഡ് കണക്കിലെടുത്താണ് ആലപ്പുഴ തെരഞ്ഞെടുത്തതെന്ന് ഗ്രൂപ്പ് സിഒഒ ഐശ്വര്യ വാസുദേവന് പറഞ്ഞു.
നിലവില് ഇന്ത്യ, യുഎസ്എ, യുഎഇ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില് ന്യൂബെര്ഗിന് സാന്നിധ്യമുണ്ട്. വര്ഷം തോറും 3 കോടിയിലേറെ എണ്ണം പരിശോധനകളാണ് ന്യൂബെര്ഗ് നടത്തിവരുന്നത്.