കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ ” കേരളം മുന്നോട്ടു വെക്കുന്ന രാഷട്രീയ ബദൽ ” എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നു .സെപ്തംബര് 22 ന് വ്യാഴാഴച വൈകിട്ട് 6:30ന് അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് സമ്മേളനം.
പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ 66698116 , ഫഹാഹീൽ 97341639, അബുഹലീഫ 97376011, സാൽമിയ 99858528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.