തിരുവനന്തപുരം> രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കിയ ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി. ഫെഡറലിസത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങളെ ഹനിക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തി കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.