Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ മൂന്ന് മലയാളികളെ 110 മണിക്കൂർ തടവിലാക്കി

by News Desk
September 14, 2022
in AUSTRALIA
0
ഓസ്ട്രേലിയൻ-സന്ദർശനത്തിനെത്തിയ-മൂന്ന്-മലയാളികളെ-110-മണിക്കൂർ-തടവിലാക്കി
0
SHARES
872
VIEWS
Share on FacebookShare on TwitterShare on Whatsapp

പെർത്ത്: ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ മൂന്ന് മലയാളികളെ കുടിയേറ്റകാര്യ വകുപ്പ് അഞ്ചു ദിവസം തടവിൽ പാർപ്പിച്ചു.

വിസ റദ്ദാക്കി നാടുകടത്താനുള്ള തീരുമാനം കോടതി അസാധുവാക്കിയതോടെ, ഇവരെ വിട്ടയച്ചു. ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയതാണ് എന്നാണ് വകുപ്പ് കോടതിയെ അറിയിച്ചത്.

പെർത്തിൽ സന്ദർശക വിസയിലെത്തിയ പോളച്ചൻ വറീത്, ഷാജു കുഞ്ഞുവറീത്, ഷിബു മുണ്ടൻമാണി എന്നവരെയാണ് കുടിയേറ്റ കാര്യ വകുപ്പ് ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയത്.

സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു ഇവർ പെർത്തിലെത്തിയത്.

വിസ റദ്ദാക്കിയ ശേഷം അഞ്ചു ദിവസത്തോളം ഇവരെ ഡിറ്റൻഷൻ കേന്ദ്രത്തിൽ പാർപ്പിച്ചു.

ഭാര്യയ്ക്കൊപ്പമാണ് യാത്ര എന്ന് വിസ അപേക്ഷയിൽ രേഖപ്പെടുത്തിയ ശേഷം, ഭാര്യയെ കൂട്ടാതെ ഓസ്ട്രേലിയയിലേക്കെത്തി എന്ന പേരിലായിരുന്നു നടപടി.

വിസ അപേക്ഷയിൽ കള്ളം പറഞ്ഞതായി തെളിഞ്ഞെന്ന് വിസ റദ്ദാക്കിയ നടപടിയിൽ കുടിയേറ്റകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുമെന്ന് വിസ അപേക്ഷയിൽ നിങ്ങൾ പറഞ്ഞു.

എന്നാൽ യാത്രയിൽ ഭാര്യ ഒപ്പമില്ല. വിസ അപേക്ഷയിൽ നിങ്ങൾ കള്ളം പറഞ്ഞു എന്നതിന് തെളിവാണ് ഇതെന്ന് കുടിയേറ്റകാര്യവകുപ്പ് നൽകിയ വിസ റദ്ദാക്കൽ നോട്ടീസിൽ പറയുന്നു.

രണ്ടു ദിവസത്തിനുള്ളിൽ ഇവരെ നാടുകടത്തുമെന്നും കുടിയേറ്റകാര്യ വകുപ്പും, ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സും അറിയിച്ചു.

ഏറെ മണിക്കൂറോളം ക്രിമിനലുകളെ പോലെ ചോദ്യം ചെയ്ത ശേഷമാണ് തങ്ങളെ ഡിറ്റൻഷൻ കേന്ദരത്തിലാക്കിയതെന്ന് പോളച്ചൻ വറീതും, ഷിബു മുണ്ടൻമാണിയും എസ് ബിഎസ് മലയാളത്തോട് പറഞ്ഞു.

പെർത്ത് മലയാളിയായ ബിജു പല്ലനെ സന്ദർശിക്കാനെത്തിയതായിരുന്നു മൂന്നു പേരും.

ബിജു പല്ലന്റെ സഹോദരീ ഭർത്താക്കൻമാരും, ഭാര്യയുടെ സഹോദരി ഭർത്താവുമാണ് ഇവർ.

ബിജുവിന്റെ മകളുടെ ആദ്യകുർബാനയ്ക്കു ശേഷമുള്ള ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ ഇവർക്ക്, മൂന്നു വർഷത്തെ സന്ദർശക വിസ കുടിയേറ്റ കാര്യ വകുപ്പ് അനുവദിച്ചിരുന്നു.

എന്നാൽ കുടുംബത്തിലെ മറ്റൊരു അംഗത്തിന് വിസ ലഭിക്കാത്തതിനാലാണ് തന്റെയും ഭാര്യയുടെയും സഹോദരിമാർ യാത്ര ചെയ്യാതെ അവരുടെ ഭർത്താക്കൻമാർ മാത്രം യാത്ര ചെയ്തത് എന്ന് ബിജു പല്ലൻ പറഞ്ഞു.

കുടിയേറ്റകാര്യവകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ ബിജുവും, സന്ദർശകരും തീരുമാനിക്കുകയായിരുന്നു.

ഇവരുടെ നാടുകടത്തൽ താൽക്കാലികമായി തടഞ്ഞ കോടതി, കേസിൽ വിശദമായി വാദം കേൾക്കാൻ തീരുമാനിച്ചു.

എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയതാണ് എന്ന് തുറന്നു സമ്മതിച്ച കുടിയേറ്റകാര്യ വകുപ്പ്, ഉദ്യോഗസ്ഥർക്ക് പറ്റിയ ജൂറിസ്ഡിക്ഷണൽ എറർ, അഥവാ അധികാരപ്രയോഗത്തിലെ വീഴ്ചയാണ് ഇത് എന്ന് കോടതിയെ അറിയിച്ചു.

സന്ദർശകർ അപേക്ഷയിൽ കള്ളം പറഞ്ഞു എന്നതിന് ഒരു തെളിവുമില്ലെന്നു ഫെഡറൽ സർക്യൂട്ട് കോടതി പറഞ്ഞു.

ഇത് കണക്കിലെടുത്ത കോടതി, വിസ റദ്ദാക്കാനുള്ള തീരുമാനം അസാധുവാക്കി.

തുടർന്ന് മൂന്നു പേരേയും ഡിറ്റൻഷൻ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചു. ഇവർക്ക് കേസിനുണ്ടായ ചെലവ് പൂർണമായും സർക്കാർ തിരിച്ചു നൽകണമന്നും കോടതി ഉത്തരവിട്ടു.

എന്നാൽ, നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജു പല്ലൻ വ്യക്തമാക്കി.

ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ അധികാര ദുർവിനിയോഗമാണ് ഇതിൽ കണ്ടതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റ് സുരേഷ് രാജൻ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഇത്തരമൊരു സംഭവം എന്നത് കൂടുതൽ ദൗർഭാഗ്യകരമാണ് സുരേഷ് രാജൻ പറഞ്ഞു.

ഇതേക്കുറിച്ച് ബോർഡർ ഫോഴ്സിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും, സ്വകാര്യത കണക്കിലെടുത്ത് പ്രതികരിക്കാൻ കഴിയില്ല എന്നായിരുന്നു ബോർഡർ ഫോഴ്സ് വക്താവ് അറിയിയിച്ചത്.

കടപ്പാട്: SBS മലയാളം

Previous Post

ഓസ്‌ട്രേലിയയില്‍ ദുഖാചരണം; പൊതു അവധിക്കെതിരെ വ്യാപാരികളും ഡോക്ടര്‍മാരും

Next Post

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി: ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ നാടുകടത്തും

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
മദ്യലഹരിയിൽ-കാറോടിച്ച്-അപകടമുണ്ടാക്കി:-ഇന്ത്യൻ-വംശജനായ-ടാക്സി-ഡ്രൈവറെ-നാടുകടത്തും

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി: ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ നാടുകടത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.