മനാമ > ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര നവ്യാനുഭവമായി. 102 വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിര കാണാന്‍ ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രികളടക്കമുള്ള വന്‍ ജനാവലി എത്തി. സാക്ഷിയായിരുന്നു.
ബഹ്റൈനനില് തന്നെ ആദ്യമായാണ് ഇത്രയധികം പേര് പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നത്.
നൃത്താദ്ധ്യാപകരായ ശുഭ അജിത്തും രമ്യബിനോജും ചിട്ടപ്പെടുത്തിയ തിരുവാതിരയുടെ പരിശീലനം രണ്ട് മാസമായി സമാജത്തില്‍ നടക്കുകയായിരുന്നു. മെഗാ തിരുവാതിര വന്‍ വിജയമാക്കിയ മുഴുവന്‍ വ്യക്തികളെയും സമാജം ഭരണസമിതി അഭിനന്ദിക്കുന്നതായി പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള പറഞ്ഞു,
ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു. ശ്രാവണം ചെയര്മാന് എം പി രഘു, ജനറല്‍ കണ്‍വീനര്‍ ശങ്കര്‍ പല്ലൂര് .മെഗാ തിരുവാതിര കണ്‍വീനര്‍ ജയ രവി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണഘോഷത്തിന്റെ പ്രധാന കലാപരിപാടികള്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.