ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് പൂക്കള മത്സരവും വിവിധ കലാ പരിപാടികളോടെയും ഈദ് ഓണം ആഘോഷവും സംഘടിപ്പിച്ചു. 11 ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തിൽ റൈൻബോ ദിബ്ബ ഒന്നാം സ്ഥാനവും ഫേവ മലയാളീസ് രണ്ടാം സ്ഥാനവും ഡി എം ബോയ്സ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ലുലു നൽകുന്ന ക്യാഷ് അവാർഡും അൽ ബദർ കാർഗോ നൽകുന്ന ട്രോഫിയും വിതരണം ചെയ്തു.
കൈരളി കുടുംബാങ്ങങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ ആയിഷ സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തിയ ശ്രീദേവി അവതരിപ്പിച്ച നൃത്തങ്ങൾ, സരിക ആൻഡ് ടീം അവതരിപ്പിച്ച ഡാൻസുകൾ കുട്ടികൾക്കായി ഒരുക്കിയ ഓണക്കളികൾ, ഗാനമേള തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം പകർന്നു.
ലുലു ഹൈപ്പർ മാർക്കറ്റ് ദിബ്ബ ജനറൽ മാനേജർ രതീഷ് ശങ്കർ, ലോക കേരള സഭാ അംഗം സൈമൺ സാമൂവേൽ, കൈരളി സെൻട്രൽ സെക്രട്ട്രി അബ്ദുൽ കാദർ എടയൂർ, എന്നിവർ ആശംസ അറിയിച്ച് സാംസാരിച്ചു. മലയാളം മിഷൻ മേഖലാ സെക്ക്രട്ട്രി രാജശേഖരൻ വല്ലത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ കൾച്ചറൽ സെക്രട്ട്രി സഞ്ജീവ് മേനോൻ, ഫോട്ടോ ഗ്രാഫറും ആർട്ടിസ്റ്റുമായ ജോബി ജോസഫ് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനൽ മത്സരത്തിന്റെ വിധി കർത്താക്കളായി. ഓണാഘോഷത്തിന് കൈരളി ദിബ്ബ യൂണിറ്റ് സെക്രട്ട്രി അബ്ദുള്ള പ്രസിഡന്റ് ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.