മലപ്പുറം> മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങിമരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശികളായ അമ്പലത്തിങ്ങൽ ഷൈനിയും (40) മകൾ ആശ്ചര്യയും (12) ആണ് മരിച്ചത്. ഓണാവധിക്ക് ചങ്ങരംകുളം ഒതളൂരുള്ള ഷൈനിയുടെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഇരുവരും.
കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയും മക്കളും ഒതളൂരിലെ ബന്ധുവീട്ടിലെത്തിയത്. പാടശേഖരത്തിലൂടെ നടന്നുപോകുമ്പോൾ കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു. അമ്മ കുട്ടിയെ രക്ഷപ്പെടുത്താനായി വെള്ളത്തിൽ ഇറങ്ങിയപ്പോൾ രണ്ടുപേരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.