കൊൽക്കത്ത
അഴിമതി അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ വൻ റാലി.
സിജിഒ കോംപ്ലക്സിന് സമീപം സംഘടിപ്പിച്ച റാലിയിലേക്ക് വിവിധ മേഖലകളിൽനിന്ന് നൂറുകണക്കിനു പേർ പ്രകടനമായെത്തി. തടയാനുള്ള പൊലീസിന്റെ ശ്രമങ്ങളെ മറികടന്നാണ് ജനങ്ങളെത്തിയത്. ഇടതുമുന്നണി ചെയർമാൻ ബിമൺ ബസു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബിയംഗം സൂര്യകാന്ത മിശ്ര തുടങ്ങിയവർ സംസാരിച്ചു.