ന്യൂഡൽഹി
തെരുവുനായകള്ക്ക് ഭക്ഷണം നൽകുന്നവർ അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹർജികളിൽ വാദംകേൾക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാലുള്ള പരാമൾശം.
ഭക്ഷണം നല്കുന്നയാള് നായയുടെ പുറത്ത് തിരിച്ചറിയല് അടയാളമോ നമ്പരോ നൽകുകയും വാക്സിനേഷന് ഉറപ്പാക്കുകയും വേണം. നായ ആരെയെങ്കിലും ആക്രമിച്ചാൽ അതിന്റെ ചെലവും അയാള് വഹിക്കണം–സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. ഇടക്കാല ഉത്തരവിനായി ഹർജികൾ 28ലേക്കു മാറ്റി. തെരുവുനായപ്രശ് ത്തില്2016ൽ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മീഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിര്ദേശിച്ചു
നായശല്യം നിയന്ത്രിക്കാൻ സംസ്ഥാനം പാസാക്കിയ മുനിസിപ്പൽ, പഞ്ചായത്ത് നിയമങ്ങളിൽ വകുപ്പുണ്ടെങ്കിലും കേന്ദ്രനിയമത്തിനു പുറത്ത് സംസ്ഥാന നിയമം വേണ്ടെന്ന ഹൈക്കോടതി വിധി തടസ്സമാണെന്ന് കേരള സര്ക്കാരിനുവേണ്ടി അഭിഭാഷകൻ വി കെ ശശി ചൂണ്ടിക്കാട്ടി.