മുംബൈ> കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം കടന്നു പോകാനായി ആംബുലൻസ് മുംബൈ പൊലീസ് തടഞ്ഞുവെച്ചു. രോഗിയുമായെത്തിയ ആംബുലൻസാണ് അമിത് ഷായ്ക്ക് വേണ്ടി പൊലീസ് തടഞ്ഞുവെച്ചത്. നിയന്ത്രണം മൂലം റോഡിൽ കുടുങ്ങിയ ആംബുലൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അന്ധേരി സാക മേഖലയിലെ ട്രാഫിക് ബ്ലോക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. ഏകദേശം 10 മിനിറ്റ് നേരം ആംബുലൻസിന് അവിടെ കാത്തുകിടക്കേണ്ടി വന്നു. എന്നാൽ ആംബുലൻസിൽ ഗുരുതര ആരോഗ്യപ്രശ്നമുള്ള ആരുമുണ്ടായിരുന്നില്ലെന്നും സാങ്കേതികത്തകരാർ മൂലമാണ് സൈറൺ മുഴങ്ങിക്കൊണ്ടിരുന്നതെന്നുമാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വിശദീകരണം.
Never before would you imagine this in Mumbai:
An ambulance was kept waiting to allow Amit Shah’s convoy to pass.
Amit Shah is technically a Z+ protectee (a VIP & not VVIP).
Yet roads were shut down for him for the 1st time now that BJP is in power.
— Saket Gokhale (@SaketGokhale) September 6, 2022