ന്യൂഡൽഹി> പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് ഡിവൈഎഫ്ഐ ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.