ന്യൂഡൽഹി
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ വ്യാഴാഴ്ചയും സുപ്രീംകോടതിയിൽ വാദം തുടരും. ബുധനാഴ്ച ഹർജിക്കാരായ വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ഹിജാബ് നിരോധിക്കുന്നത് വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് വാദിച്ചു. ഹിന്ദു പെൺകുട്ടിക്ക് സ്കൂളിൽ മൂക്കുത്തി ധരിക്കാൻ ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി അനുമതി നൽകിയതിനെ കാമത്ത് ഉദ്ധരിച്ചപ്പോൾ മൂക്കുത്തി മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് 23 ഹർജിയിൽ വാദം കേൾക്കുന്നത്.