തിരുവനന്തപുരം
സംസ്ഥാന സർക്കാർ നൽകിയ സൗജന്യ ഓണക്കിറ്റ് 92.62 ശതമാനം കാർഡുടമകളും കൈപ്പറ്റി. 85.67 ലക്ഷം കിറ്റാണ് ആകെ വിതരണം ചെയ്തത്. ബുധൻ മാത്രം 3.29 ലക്ഷം എണ്ണം നൽകി. അന്ത്യോദയ –- 5.73 ലക്ഷം ,മുൻണനാ വിഭാഗം-–- 34.26 ലക്ഷം, സബ്സിഡി രഹിത വിഭാഗം–- 23.79 ലക്ഷം, മുൻഗണനേതര വിഭാഗം–- 21.87 ലക്ഷം എന്നിങ്ങനെ കിറ്റ് സ്വീകരിച്ചു. ഒരു ലക്ഷത്തോളം കിറ്റ് ബാക്കിയുണ്ടെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.