ക്ലെയ്ടൺ : മെൽബൺ മലയാളി കൂട്ടായ്മയായ മൈത്രി ഓണത്തിൻ്റെ ഒരുക്കങ്ങൾ, പതിന്മടങ്ങുത്സാഹത്തോടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കൾച്ചറൽ പ്രോഗ്രാമിനുള്ള എഴുപതോളം കലാകാരന്മാർ , Melaeuca Activity Hub ൽ എല്ലാ ശനിയാഴ്ചകളിലും തകൃതിയായി പരിശീലനം നടത്തുന്നുണ്ട്. മെൽബണിലെ നളൻ’ എന്നറിയപ്പെടുന്ന ലാലുച്ചേട്ടൻ ഒരുക്കുന്ന ഓണസദ്യയും, സദ്യശേഷo, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി എഴുന്നുള്ളത്തും, നാനാ വിധ കലാപരിപാടികളും *Sep 10 ശനിയായാഴ്ച* രാവിലെ 10 മണി മുതൽ വിവിധ സൗഹാർദ മത്സരങ്ങളോട് കൂടി ഓണാഘോഷങ്ങൾക്ക് നിറച്ചാർത്ത് അണിയിക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. അന്നേദിവസം മെൽബണിലെ എല്ലാ കേരളീയരും, പ്രത്യേകിച്ച് മെൽബണിൽ പ്രവാസത്തിന് തുടക്കം കുറിച്ചവരെയും, അവരുടെ സുഹൃത്തുക്കളെയും- ജാതിമത/രാഷ്‌ടീയ ഭേദമന്യേ- ഒറ്റക്കോ, കുടുംബസമേതമോ , സുഹൃത്തുക്കളുമായോ ഈ ഓണാഘോഷത്തിൽ പങ്കാളികളാകുവാൻ സാദരം ക്ഷണിച്ചു കൊള്ളുന്നതായി മൈത്രി പ്രസിഡന്റ് ജിനേഷ് പോളും, സെക്രട്ടറി പോൾ വർഗീസും സംയുക്തമായി പറഞ്ഞു.
ക്ലെയ്ടൺ (Clayton) സ്റ്റേഷനിൽ മെട്രോ ട്രെയിൻ മാർഗ്ഗം വന്നാൽ , തൊട്ടടുത്താണ് Clayton City Hall എന്നത് , മെൽബൺ സിറ്റിയിലോ , ദൂരപ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് യാത്ര എളുപ്പമാക്കുന്നു.
ഓണസദ്യയടക്കമുള്ള ആഘോഷത്തിൽ ആദ്യാന്തം വരെ പങ്കാളികൾ ആകനുള്ള ഫീസ് $25 (above 15 years), $15 (5-15 years) എന്നീ നിരക്ക്ക്രമത്തിലാണ്. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
ഏകദേശം 400 ഓളം ആളുകൾക്കുള്ള സദ്യയാണ് ഒരുക്കുന്നതെന്നും, കൃത്യം 12:30 ന് ആദ്യ റൗണ്ടും, 01:15 ഓടെ രണ്ടാം റൗണ്ടും സദ്യവട്ടങ്ങളുടെ രുചിഭേദങ്ങൾ മെയിൻ ഹാളിൽ വിളമ്പാൻ ആരംഭിക്കുകയും, പിന്നീട് വരുന്നവർക്ക് മെയിൻ ഹാളിനോട് ചേർന്നുള്ള ചെറിയ ഹാളിലേക്ക് മാറ്റുകയും ചെയ്യുമെന്നും, സംഘാടക സമിതിക്ക് വേണ്ടി മുൻ പ്രസിഡന്റ് സജി മുണ്ടക്കൻ പ്രസ്താവിച്ചു. ഒരു റൗണ്ടിൽ 150 ഓളം ആളുകൾക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കാമെന്നതും, സദ്യ വിളമ്പാൻ 40 ഓളം വോളന്റീയർമാർ ഉണ്ടായിരിക്കുമെന്നതും സവിശേഷതയായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യ ഐക്യം ഊട്ടിയുറപ്പിച്ച്, സൗഹൃദങ്ങൾക്ക് പുതുമാനങ്ങൾ നേടാൻ, ഓണസദ്യ വിളമ്പുന്നതിനായി സദ്യയുണ്ണാൻ വരുന്ന ആർക്കും പങ്കാളികളാകാമെന്നും, അങ്ങനെ താല്പര്യം ഉള്ളവർ അന്നേദിവസം കമ്മിറ്റിയംഗങ്ങളുമായി നേരത്തെ ബന്ധപ്പെട്ട് , അവർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി കേറ്ററിംഗ് ചെയ്യേണ്ടതാണെന്ന് സംഘടനാ പ്രസിഡണ്ട് ജിനേഷ് പോൾ പറഞ്ഞു .
മൈത്രി ONAM 2022- കലാപരിപാടികളുടെ മാറ്റ് കൂട്ടുവാൻ, മെൽബണിലെ ടിക് ടോക് കലാസ്വാദകർക്ക് പ്രിയങ്കരരായ പ്രകാശ്, പദ്മ ദമ്പതികളോടൊപ്പം മത്സരിച്ചഭിനയിക്കുന്നത്, -സ്‌ഥിരം രാജാപാർട്ട് വേഷങ്ങളിൽ നിന്നും വേറിട്ട ന്യൂ ജെൻ ഡോക്ടർ ബ്രോ ആയി -മൈത്രി മുൻ പ്രസിഡന്റും, ഇപ്പോഴത്തെ രക്ഷാധികാരിയുമായ സജി മുണ്ടക്കനും, വീര ഹാസ്യരസങ്ങളുടെ ഫ്രീക്കൻ പയ്യനായി ബെന്നി ജോസെഫും, ലിയോ ജോർജ്ജും അരങ്ങിൽ ഭാവാഭിനയങ്ങളുടെ രസച്ചരടുകൾ മുറുക്കി കസറാനുള്ള തീവ്ര പരിശീലനത്തിലാണ്.
ഗാനഭൂഷണ ദമ്പതികളായ ഏഞ്ചലും , ജേക്കബ്ബു്മാണ് കലാപരിപാടികളുടെ അവതാരകരായി ചുക്കാൻ പിടിക്കുന്നത്. തിരുവാതിര , ഭരതനാട്ട്യം , ഏകാങ്ക നാടകം – മതിൽചിത്രത്താഴ്-, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ് , നൃത്ത നൃത്യങ്ങൾ , പാട്ടുകൾ, കോമഡി സ്കിറ്റ് , സമ്മാനദാനം എന്നിവയുടെ സങ്കലന സമന്വയ സംഗമം -വൈകുന്നേരത്തെ ചായയോടെ- കൃത്യം 06:00 മണിക്ക് സമാപിക്കുന്നതായിരുക്കുമെന്ന് പ്രോഗ്രാം കൺവീനറും , മൈത്രി ജനറൽ സെക്രട്ടറിയുമായ പോൾ വർഗീസ് പറഞ്ഞു.
*MYTHRI ONAM 2022 September 10Th Saturday.*
Please join in MYTHRI WhatsApp group: https://chat.whatsapp.com/ HIPzyXTUg5D22nK5v8andI
For Enquiries Call team MYTHRI on : +61469276444 ; +61470060473 ; +61431135452
Address : CLAYTON HALL (2 Mts Walk from Clayton Railway Station)
ക്ലെയ്ടൺ (Clayton) സ്റ്റേഷനിൽ മെട്രോ ട്രെയിൻ മാർഗ്ഗം വന്നാൽ , തൊട്ടടുത്താണ് Clayton City Hall എന്നത് , മെൽബൺ സിറ്റിയിലോ , ദൂരപ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് യാത്ര എളുപ്പമാക്കുന്നു.
ഓണസദ്യയടക്കമുള്ള ആഘോഷത്തിൽ പങ്കാളികൾ ആകനുള്ള ഫീസ് നിരക്ക് $25 (above 15 years), $15 (5-15 years) എന്നീ നിരക്കിലാണ് . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
For Bookings — RSVP