ന്യൂഡൽഹി> ബഫർസോൺ വിഷയത്തിൽ കേന്ദ്രം സുപ്രീം കോടതിയിൽപുനഃപരിശോധനാ ഹർജി നൽകി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീം കോടതിയിൽ പുന പരിശോധനാ ഹർജി നൽകിയത്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർവരെ പരിസ്ഥിതിലോല മേഖലയെന്ന ബഫർ സോൺ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ കേരളം നേരത്തെ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.