ന്യൂഡൽഹി
പ്രതിരോധമേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഇന്ത്യ–-ബംഗ്ലാദേശ് ധാരണ.വ്യാപാരം, പ്രാദേശിക ഗതാഗത സംവിധാന വിപുലീകരണം തുടങ്ങിയ മേഖലകളില് യോജിച്ച് നീങ്ങുമന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹൈദരാബാദ് ഹൗസിൽ സംയുക്ത പ്രസ്താവനയില് അറിയിച്ചു. ഏഴ് ധാരണപത്രവും ഒപ്പിട്ടു. ഇതിൽ ഖുഷിയാര നദീജലം പങ്കിടൽ കരാറും ഉൾപ്പെടും.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർഥ്യമാക്കാനുള്ള ചർച്ചയ്ക്കും ഇരു രാജ്യവും തുടക്കമിട്ടു. കരാർ യാഥാർഥ്യമായാൽ വ്യാപാര സഹകരണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നും മോദി പറഞ്ഞു. ടീസ്റ്റ ജലം പങ്കിടൽ വിഷയവും വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കിയ ഹസീന, ഇരു രാജ്യത്തെ ജനങ്ങൾക്കും ഗുണപരമായ ചർച്ച നടക്കുമെന്ന് പറഞ്ഞു. മൈത്രീ സൂപ്പർ താപനിലയത്തിന്റെ ഒന്നാം യൂണിറ്റും 5.13 കിലോമീറ്റർ നീളംവരുന്ന രൂപ്ഷ റെയിൽ പാലവും ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു.