Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

രാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ജോലി ചെയ്യാൻ അനുവാദം നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ

by News Desk
September 7, 2022
in AUSTRALIA
0
രാജ്യാന്തര-വിദ്യാർത്ഥികൾക്ക്-കൂടുതൽ-കാലം-ജോലി-ചെയ്യാൻ-അനുവാദം-നൽകുമെന്ന്-ഓസ്‌ട്രേലിയൻ-സർക്കാർ
0
SHARES
219
VIEWS
Share on FacebookShare on TwitterShare on Whatsapp

രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം കൂടുതൽ കാലം ജോലി ചെയ്യാൻ അനുവാദം നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി. തൊഴിലാളി ക്ഷാമം രൂക്ഷമായി ബാധിച്ചിരിക്കുന്ന മേഖലകളിൽ ബിരുദങ്ങൾ പൂർത്തിയാക്കുന്നവർക്കായിരിക്കും അവസരം.

ഓസ്‌ട്രേലിയയിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം കൂടുതൽ കാലം ജോലി ചെയ്യാൻ അനുമതി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.

തൊഴിലാളി ക്ഷാമം രൂക്ഷയമായിരിക്കുന്ന മേഖലകളിലെ ചില കോഴ്‌സുകൾക്കാണ് ഇത് ബാധകമാകുകയെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീൽ പ്രസ്താവനയിലൂടെ അറിയിച്ചു.

നഴ്സിംഗ്, എഞ്ചിനീയറിംഗ്, IT മേഖലകളിലെ കോഴ്‌സുകൾക്ക് മുന്ഗണന ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീലിന്റെ വക്താവ് വ്യക്തമാക്കി.

  • പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്ന ബാച്ചലർ ബിരുദങ്ങൾ പൂർത്തിയാക്കുന്നവർക്ക് നാല് വർഷത്തേക്ക് ജോലി ചെയ്യാൻ അനുമതി ലഭിക്കും. നിലവിൽ രണ്ട് വർഷമാണ് അനുവദിച്ചിരിക്കുന്ന കാലാവധി.
  • ചില മാസ്റ്റർ ബിരുദങ്ങൾ പൂർത്തിയാക്കുന്നവർക്ക് അഞ്ചു വർഷം അനുമതി നൽകും. നിലവിൽ മൂന്ന് വർഷമാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്.
  • സർക്കാർ തെരഞ്ഞെടുക്കുന്ന മേഖലകളിൽ ഡോക്റ്ററേറ്റ് പൂർത്തിയാക്കുന്നവർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന കാലാവധി നാല് വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തും.

കഴിഞ്ഞയാഴ്ച സമാപിച്ച ജോബ്സ് ആൻഡ് സ്‌കിൽസ് സമ്മിറ്റിന്റെ ഭാഗമായാണ് പുതിയ പദ്ധതി സർക്കാർ അവതരിപ്പിച്ചത്.

ഈ മാറ്റങ്ങൾ ബാധകമാകുന്ന കോഴ്‌സുകൾ ഏതൊക്കെയായിരിക്കുമെന്നത് ഒക്ടോബർ മാസത്തിൽ സർക്കാർ വ്യക്തമാക്കും.

പുതിയ പദ്ധതി നടപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശങ്ങൾ നല്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പിനെ നിയോഗിക്കുമെന്നും സർക്കാർ പറഞ്ഞു.

കൗൺസിൽ ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ, നാഷണൽ ടെർഷ്യറി എഡ്യൂക്കേഷൻ യൂണിയൻ, യൂണിവേഴ്സിറ്റീസ് ഓസ്‌ട്രേലിയ, ഡിപ്പാർട്മെന്റ്റ് ഓഫ് ഓഫ് ഹോം അഫ്ഫയെർസ് ആൻഡ് എഡ്യൂക്കേഷൻ എന്നിവ ഉൾപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് ഈ വർഷം ഒക്ടോബർ 28ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീലിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഇതിന് പുറമെ വിസ പ്രോസസ്സിങ്ങിൽ നേരിടുന്ന കാലതാമസം പരിഹരിക്കാൻ 500 ജീവനക്കാരെ അധികമായി നിയോഗിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

വിസ കാലാവധിയിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ 36.1 മില്യൺ ഡോളർ ചിലവിടുമെന്നും സർക്കാർ പറഞ്ഞു.

കടപ്പാട്: SBS മലയാളം

Previous Post

വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ ഉംറ പെര്‍മിറ്റ് റദ്ദാകും

Next Post

ഓസ്‌ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്ക് 2.35 ശതമാനമായി ഉയർത്തി

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
104
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഓസ്‌ട്രേലിയയിൽ-ബാങ്കിംഗ്-പലിശ-നിരക്ക്-2.35-ശതമാനമായി-ഉയർത്തി

ഓസ്‌ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്ക് 2.35 ശതമാനമായി ഉയർത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.