ന്യൂഡൽഹി
മദ്യനയ കേസിൽ തന്നെ കുടുക്കണമെന്ന നിരന്തരമായ സമ്മർദത്തെ തുടർന്ന് ഒരു സിബിഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഉദ്യോഗസ്ഥരെ എന്തിന് സമ്മർദത്തിലാക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. തന്നെ അറസ്റ്റുചെയ്യണമെങ്കിൽ ചെയ്യുക. പക്ഷേ, പാവം ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ബലിയാടാക്കരുത്–- സിസോദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിബിഐ ഡെപ്യൂട്ടി ലീഗൽ അഡ്വൈസറായ ജിതേന്ദ്രകുമാറാണ് കഴിഞ്ഞ ദിവസം വസതിയിൽ ആത്മഹത്യ ചെയ്തത്. എന്നാൽ, സിസോദിയയുടെ ആരോപണങ്ങൾ സിബിഐ നിരാകരിച്ചു. അതേസമയം കെജ്രിവാളിനും സിസോദിയക്കുമെതിരായി സ്റ്റിങ് ഓപ്പറേഷൻ വീഡിയോ ബിജെപി പുറത്തുവിട്ടു.
ലാഭത്തിൽ 80 ശതമാനം എഎപി നേതാക്കൾക്ക് കമീഷനായി നൽകണമെന്ന് ഒരു മദ്യവ്യവസായി പറയുന്നതാണ് വീഡിയോയിൽ.