സോനിത്പുര്
തീവ്രവാദബന്ധം ആരോപിച്ച് മദ്രസകള് പൊളിച്ചുനീക്കിയതിനു പിന്നാലെ ന്യൂനപക്ഷവേട്ട തുടര്ന്ന് അസമിലെ ബിജെപി സര്ക്കാര്. കൈയേറ്റ ഭൂമിയാണെന്നു കാണിച്ച് ബ്രഹ്മപുത്ര നദീതീരത്തുള്ള ബര്ച്ചല്ല ചിതല്മാരി പ്രദേശത്ത് 330 ഏക്കറിലെ കുടിലുകളും മറ്റും ശനിയാഴ്ച പൊളിച്ചുനീക്കി. 50 ബുള്ഡോസറും നിരവധി തൊഴിലാളികളും ചേര്ന്നാണ് സ്ഥലമൊഴിപ്പിച്ചത്. ഒഴിപ്പിക്കല് നോട്ടീസ് ലഭിച്ചപിറകെ താമസക്കാര് ഇവിടെനിന്ന് മാറി. ആര്ക്കും പുനരധിവാസം നല്കിയിട്ടില്ല.
ഒരാഴ്ചയ്ക്കിടയില് മൂന്നു മദ്രസയാണ് പൊളിച്ചത്. 2024 തെരഞ്ഞെടുപ്പിനെ മുന്കൂട്ടിക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഭാഗമായാണ് വേട്ടയാടലെന്ന് പ്രതിപക്ഷം ആരോപിച്ചു.