കൊളംബോ
ജനകീയ പ്രക്ഷോഭത്തെതുടർന്ന് കുടുംബത്തിനൊപ്പം നാടുവിട്ട മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ ലങ്കയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന് പ്രത്യേക സുരക്ഷയും സർക്കാർ ബംഗ്ലാവും നൽകി ശ്രീലങ്കൻ സർക്കാർ. കൊളംബോ വിമാനത്താവളത്തിലെത്തിയ രജപക്സെയെ മന്ത്രിമാരും ഭരണകക്ഷി പാർടി നേതാക്കളും സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് സായുധ സൈനികരുടെ അകമ്പടിയോടെ കൊളംബോയിലെ സർക്കാരിന്റെ ആഡംബര ബംഗ്ലാവിൽ എത്തിച്ചു. ബംഗ്ലാവിന് സായുധ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തി.
ജൂലൈ 13നാണ് അംഗരക്ഷകർക്കും കുടുംബത്തിനുമൊപ്പം രജപക്സെ നാടുവിട്ടത്. ആദ്യം മാലദ്വീപിലേക്കും അവിടെനിന്ന് സിംഗപ്പുരിലേക്കും കടന്നു.