ചണ്ഡീഗഡ്
ഹരിയാനയിലെ ഫത്തേബാദ് ജില്ലയിൽ ലൈംഗികാതിക്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി. ഒമ്പത് വയസ്സുള്ള കുഞ്ഞുമായി റോത്തക്കിൽനിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയെ വ്യാഴാഴ്ച രാത്രി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സന്ദീപ് (27) എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
തൊഹാനയിൽ എത്താൻ 20 കിലോമീറ്റർ മാത്രമുള്ളപ്പോൾ ഭാര്യ ഫോണിൽ വിളിച്ചെന്നും തന്നെയുംകുഞ്ഞിനെയും കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ കരഞ്ഞുകൊണ്ട് ട്രെയിനിൽ നിന്നിറങ്ങിയ കുട്ടി അമ്മയെ ആരോ ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി പറഞ്ഞു. സംഭവം നടക്കുമ്പോൾ കോച്ചിൽ മറ്റാരും ഉണ്ടായിരുന്നില്ല.വെള്ളിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.