റിയാദ്> മുൽഹാമിലെ സൗദി ഫാൽക്കൺ ക്ലബ്ബിൽ അന്താരാഷ്ട്ര പട്ടം പറത്തൽ പ്രദർശനം നാളെ ആരംഭിക്കും. സൗദി ഇന്റർനാഷണൽ ഫാൽക്കൺ ആൻഡ് ഹണ്ടിംഗ് എക്സിബിഷനോടൊപ്പമുള്ള പരിപാടികളിലൊന്നായാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പട്ടം പറത്തിൽ പ്രദർശനം നടത്തുന്നത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടം പറത്തുന്ന കളിക്കാർ പ്രദർശനത്തിൽ പങ്കെടുക്കും. പട്ടം പറത്തലിന് പുറമെ മികച്ച പട്ടം രൂപകൽപന ചെയ്യുന്നതിനുള്ള മത്സരം, പട്ടം വായുവിൽ ഏറ്റവും കൂടുതൽ സമയം നിർത്തുന്നതിനുള്ള മത്സരം, ചലിപ്പിക്കുന്നതിനുള്ള മികച്ച ഷോയ്ക്കുള്ള മത്സരങ്ങളും നടക്കും. സംഗീത അകമ്പടിയോടെ മികച്ച ഷോയ്ക്കുള്ള മത്സരം തുടങ്ങി ഇവന്റിൽ ഒന്നിലധികം പ്രദർശനങ്ങൾ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര പട്ടംപറത്തൽ മത്സരങ്ങളിലെ വിജയികൾക്ക് എക്സിബിഷൻ പ്രതിദിനം രണ്ട് സമ്മാനങ്ങൾ എന്ന നിരക്കിൽ 4 സമ്മാനങ്ങൾ വിതരണം ചെയ്യും. കലാ പ്രവിശ്യയിൽ പ്രദർശന ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പട്ടം നിർമ്മാണ ശിൽപശാലകളിൽ രജിസ്റ്റർ ചെയ്യാനും മത്സരത്തിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർക്ക് എക്സിബിഷനിലെ ഇവന്റ് ബൂത്ത് വഴി രജിസ്ട്രേഷൻ ലഭ്യമാകും.
സൗദി ഇന്റർനാഷണൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് എക്സിബിഷൻ 2022 ൽ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം വിദഗ്ധർ പങ്കെടുക്കും. ഫാൽക്കണുകളുടെ ചരിത്രത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയം, കല, പെയിന്റിംഗ് തുടങ്ങിയവ മേളയുടെ ആകർഷണമാണ്.