Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തെരഞ്ഞെടുപ്പ്‌ ജയിക്കാൻ ബോംബ്‌ സ്‌ഫോടനങ്ങൾ 
നടത്തി സംഘപരിവാർ ; കോടതിയിൽ മുൻ ആർഎസ്‌എസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

by News Desk
September 2, 2022
in INDIA
0
തെരഞ്ഞെടുപ്പ്‌-ജയിക്കാൻ-ബോംബ്‌-സ്‌ഫോടനങ്ങൾ-
നടത്തി-സംഘപരിവാർ-;-കോടതിയിൽ-മുൻ-ആർഎസ്‌എസ്‌-പ്രവർത്തകന്റെ-വെളിപ്പെടുത്തൽ
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാന് സംഘപരിവാർ രാജ്യവ്യാപകമായി ബോംബ് സ്ഫോടനങ്ങൾ നടത്തിയതായി കോടതിയില് മുൻ ആർഎസ്എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മഹാരാഷ്ട്ര സ്വദേശി യശ്വന്ത് ഷിൻഡെയാണ് ഗുരുതര വെളിപ്പെടുത്തലുമായി നാന്ദേഡ് കോടതിയെ സമീപിച്ചത്. നാന്ദേഡിൽ 2006ൽബോംബുനിർമാണത്തിനിടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് സാക്ഷിയാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഷിൻഡെ പറഞ്ഞു.

മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് ബോംബ് നിർമാണത്തിന്റെയും സ്ഫോടനങ്ങളുടെയും ആസൂത്രകനെന്നും ഷിൻഡെ വെളിപ്പെടുത്തി. ആർഎസ്എസിന്റെ ബോംബ് നിർമാണരീതിയും ആസൂത്രണം ചെയ്ത സ്ഫോടനങ്ങളും വിശദമാക്കുന്ന ഷിൻഡെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉശിരുള്ള ചില ചെറുപ്പക്കാരെ എത്തിച്ചുനൽകണമെന്ന് 1999ൽ ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടെന്ന് ഷിൻഡെ കോടതിയിൽ പറഞ്ഞു.

നാന്ദേഡിൽ ബോംബുനിർമാണത്തിനിടെ കൊല്ലപ്പെട്ട ഹിമാൻശു പാൻസെയും താനും അടക്കം എട്ടുപേർ ജമ്മുവിൽ ആയുധ പരിശീലനത്തിന് പോയി. സൈനികരാണ് പരിശീലനം നൽകിയത്. പുണെയ്ക്കടുത്തായിരുന്നു ബോംബുനിർമാണ പരിശീലനം. 2004 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത്.
നാന്ദേഡിൽ രണ്ട് ആർഎസ്എസുകാർ കൊല്ലപ്പെട്ടതിന് ഉത്തരവാദികൾ നിലവിൽ വിഎച്ച്പി ജനറൽ സെക്രട്ടറിയായ മിലിന്ദ് പരാൻഡെ, രാകേഷ് ധവാഡെ, രവി ദേവ് എന്നിവരാണ്. ഇവരാണ് ബോംബ് നിർമാണത്തിന്റെ ആസൂത്രകർ. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ബോംബ് നിർമാണത്തോടും സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിനോടും താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.അതുകൊണ്ടുമാത്രം നൂറുകണക്കിന് സ്ഫോടനങ്ങൾ ഒഴിവായെന്നും ഷിൻഡെ വിശദമാക്കി. ആർഎസ്എസ്, വിഎച്ച്പി, ബംജ്റംഗദൾ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു യശ്വന്ത് ഷിൻഡെ. 1994ൽ ആർഎസ്എസ് വിസ്താരക് ആയും 1996ൽ പ്രചാരക് ആയും പ്രവർത്തിച്ചു. 1999ൽ ബംജ്റംഗദളിന്റെ ഭാഗമായി.

ആസൂത്രണം ബിജെപി ഭരണത്തണലിൽ
തെരഞ്ഞെടുപ്പ് ജയത്തിനായി സംഘപരിവാർ ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത് ബിജെപി ഭരണത്തിന്റെ തണലിലെന്ന് യശ്വന്ത് ഷിൻഡെ കോടതിയിൽ. 2004 മുതൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തു. 2004ൽ കേന്ദ്രത്തിൽ ബിജെപി ഭരണം പോയതോടെ എല്ലാവരും ഒളിവിൽപ്പോയി. ഒളിവിലും ആസൂത്രണം തുടർന്നു. 2014ൽ മോദി അധികാരത്തിൽ വന്നതോടെ വീണ്ടും സജീവമായി2006–-08 കാലയളവിൽ നടന്ന മലേഗാവ്, മെക്ക മസ്ജിദ്, അജ്മീർ ഷെറിഫ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങൾക്ക് പിന്നിൽ സംഘപരിവാർ ബന്ധമുള്ള ഹിന്ദുത്വ തീവ്രവാദികളാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. നിലവിൽ ബിജെപി എംപിയായ പ്രഗ്യാസിങ് ഠാക്കൂർ, സ്വാമി അസീമാനന്ദ, കേണൽ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവരാണ് കേസില് പ്രതികള്. എന്നാൽ, 2014ൽ മോദി സർക്കാർ അധികാരമേറ്റതോടെ എല്ലാ കേസും അട്ടിമറിക്കപ്പെട്ടു. സംഘപരിവാർ നിർദേശപ്രകാരമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് സ്വാമി അസീമാനന്ദ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ മൊഴിയും നല്കിയിരുന്നു. ഇന്ദ്രേഷ് കുമാർ, പ്രഗ്യാസിങ് ഠാക്കൂർ തുടങ്ങിയവരുടെ പേരുകളും അസീമാനന്ദയുടെ മൊഴിയിലുണ്ട്. അസീമാനന്ദയുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ് യശ്വന്ത് ഷിൻഡെയുടെ സത്യവാങ്മൂലം.

Previous Post

ഏകീകൃത തദ്ദേശവകുപ്പ് ലോഗോ പ്രകാശിപ്പിച്ചു

Next Post

ബംഗ്ലാദേശ്‌ വിമോചനം : മോദി ജയിലിൽ കിടന്നതിന്‌ രേഖയില്ല ; വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് 
പിഎംഒയുടെ മറുപടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബംഗ്ലാദേശ്‌-വിമോചനം-:-മോദി-ജയിലിൽ-കിടന്നതിന്‌-രേഖയില്ല-;-വിവരാവകാശപ്രകാരമുള്ള-ചോദ്യത്തിന്-
പിഎംഒയുടെ-മറുപടി

ബംഗ്ലാദേശ്‌ വിമോചനം : മോദി ജയിലിൽ കിടന്നതിന്‌ രേഖയില്ല ; വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് 
പിഎംഒയുടെ മറുപടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.