Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു: സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍

by News Desk
September 2, 2022
in AUSTRALIA
0
നഴ്‌സുമാരുടെ-കൊഴിഞ്ഞുപോക്ക്-തുടരുന്നു:-സര്‍ക്കാര്‍-അടിയന്തര-നടപടി-സ്വീകരിക്കണമെന്ന്-യൂണിയന്‍
0
SHARES
950
VIEWS
Share on FacebookShare on TwitterShare on Whatsapp

പെര്‍ത്ത്: ആശുപത്രികളില്‍ നഴ്സ്-രോഗി അനുപാതം കര്‍ശനമായി പാലിച്ചാല്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് നഴ്സസ് യൂണിയനുകള്‍.

ഉയര്‍ന്ന വേതനത്തേക്കാള്‍ സര്‍ക്കാര്‍ പരിഗണന കൊടുക്കേണ്ടത് ജോലി ഭാരം കുറയ്ക്കുന്നതിനും നഴ്‌സുമാരെ നിലനിര്‍ത്തുന്നതിനുമാണെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനമായ കാന്‍ബറിയില്‍ ഇന്നാരംഭിച്ച തൊഴില്‍ ഉച്ചകോടിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

പുതുതായി നിയമിക്കുന്ന നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതിനോ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിനോ പകരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്‌സുമാരെ നിലനിര്‍ത്തുന്നതിലാണ് സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ആനി ബട്ലര്‍ പറഞ്ഞു.

ജോലി ഭാരം ലഘൂകരിക്കുന്നത് അടക്കം ആശുപത്രികളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാതെ കൂടുതല്‍ കൂടുതല്‍ നഴ്സുമാരെ നിയമിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

നിര്‍ബന്ധിത നഴ്സ്-പേഷ്യന്റ് അനുപാതം ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി അസോസിയേഷന്‍ അംഗങ്ങള്‍ ഇന്ന് 24 മണിക്കൂർ പണിമുടക്ക് നടത്തിയിരുന്നു.

ഫെഡറല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ 2021-ലെ കണക്കു പ്രകാരം, രജിസ്‌റ്റേര്‍ഡ് നഴ്സുമാരും മിഡ്വൈഫുമാരുമായ 27,285 പേര്‍ നിലവില്‍ ജോലിയില്‍ ഇല്ലെന്ന് യൂണിയന്‍ പറഞ്ഞു. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷവും ഈ കണക്കുകള്‍ വര്‍ധിക്കാനാണ് സാധ്യത.

നഴ്സുമാരില്‍ പലരും ശരിക്കും ക്ഷീണിതരാണ്. അവര്‍ക്ക് ശരിയായ വിശ്രമം ആവശ്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ അവരുടെ അവധി റദ്ദാക്കപ്പെടുകയും ജോലിയിലേക്ക് തിരികെ വിളിക്കുകയും ചെയ്തു.

യൂണിയനില്‍ 322,000-ലധികം അംഗങ്ങളാണുള്ളത്. വിക്ടോറിയ, ക്വീന്‍സ്ലന്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ നഴ്സ്-പേഷ്യന്റ് അനുപാതം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതേസമയം ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയും സൗത്ത് ഓസ്ട്രേലിയയും അത്തരമൊരു നയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ന്യൂ സൗത്ത് വെയില്‍സ്, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ടാസ്മാനിയ എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ അത്തരമൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ്‌ മലയാളം’  WhatsApp group: OZMALAYALAM WhatsApp Group 3  

 
Please Like our Facebook page >> https://www.facebook.com/OzMalayalam
 
 
https://chat.whatsapp.com/CGvXgIqF48v08A8OFBtzrN
Previous Post

ഓഗസ്റ്റ് മാസത്തിൽ ഓസ്ട്രേലിയയിൽ വീടുവില ഇടിഞ്ഞു

Next Post

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്‍റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
കൊച്ചി-മെട്രോയുടെ-രണ്ടാം-ഘട്ടം-രാജ്യത്തിന്‍റെ-നഗര-വികസനത്തിന്-പുതിയ-ദിശാബോധം-നൽകും:-പ്രധാനമന്ത്രി-നരേന്ദ്ര-മോദി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്‍റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.