പട്ന> 2014ലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായ ബിഹാർ മന്ത്രി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച രാത്രി രാജിവച്ചു. രാജിക്കത്ത് സ്വീകരിച്ച് ഗവർണർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാർ മഹാസഖ്യ സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ആർജെഡിയിൽനിന്നുള്ള കാർത്തിക് കുമാറിനെ നിയമ മന്ത്രിയാക്കുന്നത്.
പിന്നാലെ ക്രിമിനൽ കേസിൽ പ്രതിയായ കാർത്തിക് കുമാറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ ബുധനാഴ്ച രാത്രി കാർത്തിക് കുമാറിനെ നിയമവകുപ്പിൽനിന്നും കരിമ്പുവ്യവസായ വകുപ്പിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.