റാഞ്ചി> പരീക്ഷയിൽ തോൽപ്പിച്ചെന്ന് ആരോപിച്ച് ജാർഖണ്ഡിലെ ദുംക ജില്ലയിലെ റസിഡൻഷ്യൽ സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനെയും ക്ലർക്കിനെയും ഒമ്പതാം ക്ലാസ് വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. സര്‍ക്കാര്‍ നടത്തുന്ന പട്ടികവര്‍ഗ സ്കൂളിലെ അധ്യാപകനായ സുമന് കുമാര്‍, സോനേറാം ചൗറ എന്നിവരെയാണ് തിങ്കളാഴ്ച സ്കൂൾ വളപ്പിൽ മർദിച്ചത്.
9ാം ക്ളാസിലെ 32 വിദ്യാർഥികളിൽ 11 പേർ പരിക്ഷയിൽ തോറ്റിരുന്നു. സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ വിദ്യാർഥികൾക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്കൂളിൽ 200 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറയുന്നു. വിദ്യാർഥികളെ രണ്ടു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.