കോഴിക്കോട് > ഈ ഓണം സീസണില് വനിതകള്ക്കായി ‘വൗ’ (WOW!) എന്ന പേരില് വികെസി പ്രൈഡ് സവിശേഷ ഫാഷന് കലക്ഷന് അവതരിപ്പിച്ചു. അയല്പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കല് പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. വയനാട്ടില് നടന്ന വികെസി ഡയറക്ടേഴ്സ് കോണ്ക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്ക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളില് ‘വൗ’ ഹൈ-ഫാഷന് കലക്ഷനുകള് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
പി യു സോളില് നിര്മിച്ച ഹൈ ഹീല്സ് ഫാഷന് പാദരക്ഷകളുടെ മികച്ച ശേഖരമാണ് ‘വൗ’ അവതരിപ്പിക്കുന്നത്. ഫാഷന് പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്ക്കും തിരഞ്ഞെടുക്കാവുന്ന കലക്ഷനാണിത്. രാജ്യാന്തര തലത്തില് പ്രചാരത്തിലുള്ള, എല്ലാ സീസണുകള്ക്കും അനുയോജ്യമായ കന്റംപററി സ്റ്റൈല് ഫാഷന് പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും.
“വ്യവസായ രംഗത്തെ നവീന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട സംരംഭകരേയും വിതരണക്കാരേയും കൂടി പ്രോത്സാഹിപ്പിച്ച് ഇന്ത്യന് പാദരക്ഷാ വ്യവസായ മേഖലയെ പുതിയ തലത്തിലേക്ക് ഉയര്ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് വികെസി റസാക്ക് പറഞ്ഞു. “അയല്പ്പക്കങ്ങളിലെ ചെറുകിട വ്യാപാരികള്ക്ക് കരുത്തുപകരാനും ഓണ്ലൈന് വില്പ്പന രംഗത്തെ മത്സരത്തില് അവരെ അതിജീവിക്കാന് പ്രാപ്തരാക്കുകയും ചെയ്യുന്ന ഷോപ്പ് ലോക്കല് പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഇത് വിപണിക്ക് ഉത്തേജനം പകരുമെന്നും” അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയില് നിന്നും വിപണിയിലെ മറ്റു വെല്ലുവിളികളില് നിന്നും അയല്പ്പക്ക വ്യാപാര സ്ഥാപനങ്ങളെ ഉത്തേജിപ്പിച്ച് അവര്ക്ക് പ്രോത്സാഹനമേകാനും തുടക്കമിട്ട വികെസി പ്രൈഡ് ഷോപ്പ് ലോക്കല് പരിപാടിയുടെ ആദ്യ ഘട്ടം വലിയ വിജയമായിരുന്നു. വിദേശ വിപണികള് ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്പോര്ട്ടി ഫാഷന് ബ്രാന്ഡായ ഡിബോംഗോ, ഇന്ത്യയിലെ ആദ്യ സൂപ്പര്സോഫ്റ്റ് പിയു പാദരക്ഷ, സൂര്യപ്രകാശത്തില് നിറം മാറുന്ന യുവി പാദരക്ഷകള് എന്നിവയും ഇതിനകം വികെസി അവതരിപ്പിച്ചിട്ടുണ്ട്.