ന്യൂഡൽഹി
സുപ്രീംകോടതിയുടെ 49–-ാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപദിമുർമു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, നിയമമന്ത്രി കിരൺറിജിജു, വിരമിച്ച ചീഫ്ജസ്റ്റിസ് എൻ വി രമണ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുൾനസീർ തുടങ്ങിയവർ പങ്കെടുത്തു.
ജസ്റ്റിസ് യു യു ലളിതിന്റെ 90 വയസ്സുള്ള പിതാവ് യു ആർ ലളിതും അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി. ജസ്റ്റിസ് ലളിതിന് ചീഫ്ജസ്റ്റിസ് സ്ഥാനത്ത് 74 ദിവസത്തെ സേവനകാലയളവാണുള്ളത്.