റിയാദ് > കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30ന് നടക്കുന്ന ആഘോഷത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
യോഗം ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി കെ വി അധ്യക്ഷനായി. ഏരിയ ജോയിന്റ് സെക്രട്ടറി സരസൻ സ്വാഗതവും റഫീഖ് പാലത്ത് നന്ദിയും പറഞ്ഞു. സത്യവാൻ (ചെയർമാൻ), ഹക്കീം (വൈസ് ചെയർമാൻ), റഫീഖ് പാലത്ത് (കൺവീനർ), വിജയൻ എ (ജോയിന്റ് കൺവീനർ), ഷാജി കെ.എൻ (സാമ്പത്തിക കൺവീനർ), സുധീർ സുൽത്താൻ (ഭക്ഷണം, സ്റ്റേജ് & ഡക്കറേഷൻ) സരസൻ(സ്റ്റേഷനറി) പ്രസാദ് (വഞ്ചിപ്പുര), സജീവ് കാരത്തൊടി, രജീഷ നിസാം(പ്രോഗ്രാം കോഡിനേറ്റർ), ജിഷ്ണു (പബ്ലിസിറ്റി ), ജേർനെറ്റ് (ഗതാഗതം), പ്രദീപ് ആറ്റിങ്ങൽ (കോർഡിനേറ്റർ)എന്നിവരടങ്ങിയ 101അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
നാടൻ കലാരൂപങ്ങൾ, പൂക്കള മത്സരം, ഓണസദ്യ, കേളി അംഗങ്ങളും കുടുംബ വേദി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, കേളി കേന്ദ്ര കമ്മിറ്റി അംഗം മധുപട്ടാമ്പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രസാദ് വഞ്ചിപ്പുര, ജെർനെറ്റ് എന്നിവർ സംസാരിച്ചു.