കുവൈറ്റ് സിറ്റി> കൊല്ലം പത്തനാപുരം, കുണ്ടയം കണിയൻച്ചിറ പുത്തൻ വീട്ടിൽ മസൂദ് റാവുത്തറുടെ മകൻ ജലീൽ റാവുത്തർ (49) കുവൈറ്റിലെ ജോലി സ്ഥലത്ത് മരണപ്പെട്ടു. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരനായിരുന്നു. മാതാവ്: സുബൈദാ ബീവി. ഭാര്യ: ഫസീല ബീവി.
ജലീൽ കുവൈറ്റിലെത്തിയിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.