പെർത്ത് : സൂപ്പർ ഹിറ്റിലേക്കു കുതിക്കുന്ന ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ ഓഗസ്റ്റ് 11 ന് ഓസ്ട്രേലിയയിൽ റിലീസ് ചെയ്യും. സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ചിത്രം വിതരണം ചെയ്യുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ എയ്സ് സിനിമാസിലും വിക്ടോറിയയിലെ വില്ലേജ് സിനിമാസിലുമാണ് ചിത്രത്തിന്റെ പ്രദർശനം.
മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായി പാപ്പൻ മാറി കഴിഞ്ഞു. മലയാളത്തിൽ ഇന്ന് ജീവിച്ചിരുപ്പുള്ളതിൽ വച്ച് സീനിയർമോസ്റ്റ് ക്രാഫ്റ്റ്സ്മാൻ ജോഷിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായും പാപ്പൻ ഉണ്ടാവും. സ്വാഭാവികമായും സുരേഷ്ഗോപി സാറിന്റെ കരിയർ ബെസ്റ്റിൽ പാപ്പൻ ഇല്ലേ എന്ന് എന്ന് ഇപ്പോൾ ചോദിച്ചേക്കാം.. വേണമെങ്കിൽ അങ്ങനെയും പറയാം..
പക്ഷെ, പാപ്പൻ എന്നാണ് ടൈറ്റിൽ എങ്കിലും ആ ടൈറ്റിൽറോളിൽ SG തന്നെയാണ് എങ്കിലും, സിനിമ ഒരിക്കലും നായകന്റെയോ താരത്തിന്റെയോ വഴിയേ അല്ല സഞ്ചരിക്കുന്നത്. ക്രൈമിന്റെയും അതിനുപിന്നിലുള്ള മിസ്റ്ററിയുടെയും അവകൊണ്ട് മെനഞ്ഞെടുത്ത സ്ക്രിപ്റ്റിന്റെയും പിറകെ ആണ്.. അവസാനത്തെ ഒരു 10മിനിറ്റ് നേരം മാത്രമേ സുരേഷ്ഗോപിയ്ക്കായി Pin ചെയ്ത് വെച്ചതായി തോന്നുന്നുള്ളൂ..
അതുതന്നെയാണ് പാപ്പന്റെ ഹൈലൈറ്റും പോസിറ്റീവും.
മൂന്ന് മണിക്കൂറോളമുണ്ട് ദൈർഘ്യം.. ഒരു മണിക്കൂർ മുപ്പത്തെട്ട് മിനിറ്റ് ആവുമ്പോൾ ആണ് ഇടവേള വരുന്നത്.. പക്ഷെ, ലൂസ് എന്ന് പറയാവുന്നതും ബോറടിപ്പിക്കുന്നതുമായ ഒരു മൊമെന്റ് പോലും സിനിമയിലില്ല. പാഴ് എന്ന് ഫ്രെയിമുകളും കണ്ടെത്താനായില്ല.. ആ എഴുപതുകാരന്റെ മേക്കിംഗ് സ്കില്ലിനും ക്രാഫ്റ്റിനും മുന്നിൽ മലയാളസിനിമയുടെ എല്ലാ തലമുറയ്ക്കും പഠിക്കാൻ ഒരുപാടുണ്ട്..
ഏതൊരു സൈക്കോ/മർഡർ/മിസ്റ്ററി ത്രില്ലറുകളുടെയും പ്രതിസന്ധികളെല്ലാം തന്നെ പാപ്പനും ഒടുവിൽ എത്തുമ്പോഴുണ്ട്.. പക്ഷെ, അഴിക്കുംതോറും മുറുകുന്ന സംഭവബഹുലതകൾ കൊണ്ട് കെട്ടിപ്പടുത്ത ആർ ജെ ഷാനിന്റെ സ്ക്രിപ്റ്റ് സിനിമയുടെ നട്ടെല്ല്.. ചെറിയ ചെറിയ ലൂപ്പ്ഹോൾസ് ഒക്കെ അവഗണിക്കാനും മാത്രമുള്ള മുറുക്കം അതിനുണ്ട്..
ഷോ സ്റ്റീലർ” എന്നു പറയാവുന്ന പെർഫോമൻസ് സിനിമയിൽ എഎസ്പി വിൻസി അബ്രഹാം ആവുന്ന നീത പിള്ളയുടേതാണ്.. പൂമരത്തിനും കുങ്ഫു മാസ്റ്ററിനും ശേഷം നീത ഒരിക്കൽ കൂടി സ്ക്രീനിനെ അടക്കിഭരിക്കുന്നു..
ഇതുവരെ ചെയ്ത മൂന്നു റോളുകളും മൂന്നുവ്യത്യസ്തരീതിയിൽ മാസ് ആക്കിയ വേറൊരു നടി മുൻപ് ഉണ്ടായിട്ടുണ്ടോ എന്തോ..
സീനിയർ നടന്മാരെ എങ്ങനെയാണ് കൊമേഴ്സ്യൽ സിനിമ ഇനിയുള്ള കാലം ഡീൽ ചെയ്യേണ്ടത് എന്നതിന് നല്ലൊരു എക്സാംപിൾ ആണ് റിട്ടയേർഡ് സി ഐ ജോൺ മാത്യു മാത്തൻ എന്ന സുരേഷ് ഗോപി ക്യാരക്റ്റർ..
പ്രസൻസിലും പാത്രസൃഷ്ടിയിലും തന്നെ ഹീറോയിസം ആവോളമുണ്ട്.. അനാവശ്യമായി ഭൂതകാലത്തിലേക്കും ഫ്ളാഷ്ബാക്കിലേക്കും കട്ട് ചെയ്തു, അതിനെ ഓവറാക്കി ചളമാക്കിയിട്ടില്ല.. മെയിൻ പ്ലോട്ടുമായി മാത്തനെ റിലേറ്റ് ചെയ്യിക്കുന്ന ഇമോഷൻസ് എല്ലാം സുരേഷ്ഗോപി കയ്യടക്കത്തോടെ പ്രേക്ഷകരിലേക്ക് convey ചെയ്യുന്നു..
ഗോകുൽ സുരേഷിന്റെ സപ്പോർട്ടിംഗ് റോളും ഹെവിയാണ്.. മറ്റൊരു ശക്തമായ ക്യാരക്റ്റർ ചെയ്ത ആശാ ശരത്തിന് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നാടകീയത കുറച്ച് കുറഞ്ഞേനെ എന്ന് തോന്നി.. മറ്റാരെന്നു ചിന്തിച്ചപ്പോൾ ആരെയും തോന്നിയുമില്ല..
നൈല ഉഷയും, കത്രീന പുത്തൻപുരക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിത മഠത്തിലും ഇച്ചിരി നേരമേ ഉള്ളൂവെങ്കിലും കൂടുതൽ ഫീൽ ചെയ്യിച്ചു.. ഒരുപക്ഷേ രണ്ടുപേരുടെ റോളും വച്ച് മാറിയിരുന്നെങ്കിൽ കുറച്ചുകൂടി freshness വന്നേനെ ചിലപ്പോൾ..
ക്യാമറാവർക്കും സൗണ്ട് ഡിസൈനിംഗും പാപ്പന്റെ ഗാംഭീര്യം വർധിപ്പിക്കുന്നുണ്ട്.. ഓപ്പണിംഗ് ഫ്രെയിമിൽ തന്നെ ആ പഴുത്ത ഇരുമ്പിൽ കൂടം വീഴുന്നതിന്റെ atmos മുഴക്കം.. ഉലയിൽ നിന്നും തീപ്പൊരി ആളുന്നതിന്റെ അഗ്നിവർണ്ണങ്ങൾ.. ഇറങ്ങിക്കഴിഞ്ഞിട്ടും ആ ഫീൽ നിലനിൽക്കുന്നു.
പാപ്പൻ ഓഗസ്റ്റ് 11 ന് ഓസ്ട്രേലിയയിൽ റിലീസ് ചെയ്യും. സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ചിത്രം വിതരണം ചെയ്യുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ എയ്സ് സിനിമാസിലും വിക്ടോറിയയിലെ വില്ലേജ് സിനിമാസിലുമാണ് ചിത്രത്തിന്റെ പ്രദർശനം.
Victoria – Village Cinemas – https://villagecinemas.com.au/
Western Australia – https://acecinemas.com.au/
ഓസ്ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3
Please Like our Facebook page >> https://www.facebook.com/ OzMalayalam