ഷാർജ> ഷാർജയിലെ ട്രാഫിക് പിഴകൾക്ക് 50% ഇളവ് നൽകുന്നത് ഒക്ടോബർ 4 വരെ നീട്ടി. ജൂലൈ 31 വരെയായിരുന്നു ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് അനുവദിച്ചുള്ള ഉത്തരവ് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിരുന്നത്. 2015 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള നിയമലംഘനങ്ങൾക്കാണ് ആർടിഎ. ഇളവ് അനുവദിച്ചിരിക്കുന്നത്.