റിയാദ്> കെ റെയിൽ വിഷയത്തിൽ രാഷ്ട്രീയ പകപോക്കലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കേളി ബദിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെപ്തംബറിൽ നടക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് ആറാമത് ബദിയ ഏരിയാ സമ്മേളനം നടന്നത്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം സി ജോസഫൈൻ നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ ആക്ടിംഗ് പ്രസിഡന്റ് ജയഭദ്രൻ താൽക്കാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ഷാജി.കെ.എന്നും, അനുശോചന പ്രമേയം ജയകുമാറും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ സരസൻ സ്വാഗതം പറഞ്ഞ സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മുസ്തഫ വളാഞ്ചേരി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഏഴു യൂണിറ്റുകളെ പ്രതിനിധീകരിച്ച് പതിനാറ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. കിഷോർ ഇ നിസാം, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, ഗീവർഗീസ് എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗം സതീഷ് കുമാർ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാറിൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കരുത്, തൊഴിലില്ലായ്മ പരിഹരിക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ വിഷയങ്ങളിൽ യാസർ, മുരളി എൻ.പി, അബ്ദുസ്സലാം, അനീഷ് അബൂബക്കർ, സൈദ് മുഹമ്മദ്, ഹക്കീം എന്നിവർ അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
അലി.കെ.വി (പ്രസിഡന്റ്), പ്രസാദ് വഞ്ചിപ്പുര, സത്യവാൻ (വൈസ് പ്രസിഡന്റുമാർ), കിഷോർ ഇ നിസാം (സെക്രട്ടറി), സരസൻ, ഷാജി കെ.എൻ (ജോയിന്റ് സെക്രട്ടറിമാർ), മുസ്തഫ വളാഞ്ചേരി (ട്രഷറർ), ജാർനെറ്റ് നെൽസൻ (ജോയിന്റ് ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. റഫീക്ക് പാലത്ത് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
അലി.കെ.വി, പ്രസാദ് വഞ്ചിപ്പുര, ജയഭദ്രൻ (പ്രസീഡിയം), കിഷോർ ഇ നിസാം, മധു പട്ടാമ്പി, മുസ്തഫ (സ്റ്റയറിങ്ങ് കമ്മിറ്റി), സരസൻ, നിസാം പത്തനംതിട്ട, ഷാജി.കെ.എൻ (പ്രമേയം), ജിഷ്ണു, സജീവ് കാരത്തൊടി, ജയൻ ആറ്റിങ്ങൽ (മിനുട്സ്), റഫീക്ക് പാലത്ത്, സത്യവാൻ, ഷറഫു മൂച്ചിക്കൽ (ക്രഡൻഷ്യൽ), അബ്ദുസ്സലാം, രഞ്ജിത്ത് സുകുമാരൻ (രജിഷ്ട്രേഷൻ) എന്നിവർ വിവിധ സബ് കമ്മിറ്റികളിലായി സമ്മേളനം നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം നന്ദി പറഞ്ഞു.